കുവൈറ്റ് വി.ദാനിയേല്‍ കമ്പോണി ഇടവകയില്‍ വി.എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍

കുവൈറ്റ്: വി.ദാനിയേല്‍ കമ്പോണി ഇടവകയില്‍ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ 2019 ഡിസംബര്‍ 27 വെളളിയാഴ്ച രാവിലെ 9.30 ന് അബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് അത്ഭുത പ്രവര്‍ത്തകനും തിരുസഭയുടെ ആദ്യത്തെ രക്തസാക്ഷിയുമായ വി.എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. 27 വെളളിയാഴ്ച രാവിലെ 9.30 ന് കൊടിയേറ്റ്, പ്രസുദേന്തി വാഴ്ച, നൊവേന, ലദീഞ്ഞ് തുടര്‍ന്ന് ഫാ.ജിന്‍സ് നെല്ലിക്കാട്ടിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, വാദ്യമേളം.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.