അന്ധബധിര പുനരധിവാസ പദ്ധതി ഏകദിന ശില്പശാല സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യയുടെയും അസീം പ്രേംജി ഫിലാന്‍ന്ത്രോപിക് ഇനിഷ്യേറ്റീവ്‌സിന്റെയും സഹകരണത്തോടെ നടപ്പിലാക്കിവരുന്ന അന്ധബധിര പുനരധിവാസ പദ്ധതിയുടെ ഭാഗമായി പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് പുല്ലാട്ട് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷൈല തോമസ്, സിബിആര്‍ പ്രവര്‍ത്തക ഷിജി ബെന്നി എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ നിന്നായുള്ള പാരാമെഡിക്കല്‍ പ്രവര്‍ത്തകരും, വിദ്യാര്‍ത്ഥികളും ശില്പശാലയില്‍ പങ്കെടുത്തു. ശില്പ്പശാലയോടനുബന്ധിച്ച് സെമിനാറും പ്രാക്ടിക്കല്‍ പരിശീലനവും നടത്തപ്പെട്ടു. പരിശീലനങ്ങള്‍ക്ക് സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡി.സി.പി.ബി, വൊക്കേഷണല്‍ ട്രെയിനര്‍ മേരി ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കിഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.