തുടർച്ചയായി നാലാം വർഷവും  പ്രിയ വായനക്കാർക്കായി ക്നാനായ പത്രം  കലണ്ടറുകൾ  വിതരണത്തിന് തയ്യാറായി

ക്നാനായ പത്രം ആരംഭിച്ചിട്ട് കേവലം നാലു വർഷങ്ങൾ മാത്രമേ ആയിട്ടുള്ളു എങ്കിലും അന്നുമുതൽ ഞങ്ങളുടെ പ്രിയ വായനക്കാർക്കായി ഞങ്ങൾ നൽകുന്ന  പുതു വത്സര സമ്മാനമാണ്  ബഹുവർണ്ണങ്ങളിൽ മനോഹരമായി അച്ചടിച്ച ക്നാനായ പത്രം കലണ്ടർ.ഈ വർഷവും പതിവ് മുടക്കാതെ ക്നാനായ പത്രം കലണ്ടർ വളരെ നേരത്തെ തന്നെ വിതരണത്തിനായി തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ ദിവസം ക്നാനായ പത്രം കലണ്ടറിന്റെ വിതരണ ഉദ്‌ഘാടനം കെ സി സി ഇരവിമംഗലം യുണിറ്റ് പ്രസിഡന്റ് ശ്രീ ടോമി പ്രാലടിക്ക് നൽകി ഇരവിമംഗലം ഇടവക വികാരി റവ ഫാ ഫിലിപ്പ് രാമച്ചനാട്ട് നിർവഹിച്ചു. ശ്രീ ബേബി ലൂക്കോസ് മണിമല , ക്നാനായ പത്രം മാനേജിങ് ഡയറക്ടർ ശ്രീ സിറിൾ പനങ്കാല എന്നിവർ സന്നിഹിതരായിരുന്നു. മേൽത്തരം പേപ്പറിൽ ബഹുവർണ്ണങ്ങളിൽ മലയാളം മാസം ഉൾപ്പെടുത്തിയ മനോഹരമായി   പ്രിന്റു ചെയ്ത ക്നാനായ പത്രം  കലണ്ടർ എല്ലാ വീടുകളുടെയും സ്വീകരണമുറിക്ക് ഒരു അലങ്കാരമാണ്. നല്ല വലിപ്പത്തിൽ അച്ചടിച്ചിരിക്കുന്ന ഈ കലണ്ടർ ജോലി ദിവസങ്ങൾ എഴുതിയിടാനും അവധി ദിവസങ്ങളും, ജന്മദിനങ്ങളും മറ്റും എഴുതി ഓർമ്മ വയ്ക്കുവാനും എന്നിവ ഉൾപ്പെടുത്തിയാണ് തയ്യാറക്കിയിരിക്കുന്നത്.ഈ ഞായറാഴ്ച മുതൽ കേരളത്തിലെ വിവിധ സ്‌ഥലങ്ങളിലും കുവൈറ്റ് ,യു കെ എന്നീ രാജ്യങ്ങളിലും ക്നാനായ പത്രം കലണ്ടർ  വിതരണത്തിനായി എത്തിച്ചേരും., വിശേഷ ദിവസങ്ങളും കൂടാതെ കേരളത്തിലെ വിശേഷ ദിവസങ്ങളും, അവധി ദിവസങ്ങളും പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്ന ഈ കലണ്ടറിൽ, ഈ കലണ്ടർ തയ്യാറാക്കുന്നതിനും വിതരണത്തിനും ക്നാനായ പത്രത്തെ സഹായിക്കുന്ന യു കെ മലയാളി സംരംഭകരുടെ വിവരങ്ങളും സേവനങ്ങളും ലഭ്യമാണ്.ഒരു സാധാരണ മലയാളി കുടുംബത്തിന് അത്യാവശ്യം ബന്ധപ്പെടേണ്ടി വരുന്ന സേവന ദാതാക്കളെയാണ് ഈ വർഷവും ക്നാനായ പത്രം  കലണ്ടറിൽ കൂടി പരിചയപ്പെടുത്തുന്നത്. MOON LIGHT BEDROOMS AND KITCHENS ,ALLIED FINANCIAL SERVICES ,DIRECT ACCIDENT CLAIM ASSISTANCE LTD &SHOYS HIRE ASSISTANCE LTD ,EALOOR CONSULTANCY UK LTD ,HOLIDAY HOME FOR HIRE IN UK JOANNA TRAVELS  ,CHINNAS CATTERING എന്നിവരാണ്  ഈ വർഷത്തെ ക്നാനായ പത്രം  കലണ്ടറിനെ സ്പോണ്‍സർ ചെയ്യുന്നതിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മലയാളി സംരംഭകർ.ക്നാനായ പത്രം കലണ്ടറിന് പരസ്യം തന്ന് സഹായിച്ച എല്ലാ സംരഭകർക്കും ക്നാനായ പത്രം മുഴുവൻ ടീമിന്റെ പേരിലും ഈ അവസരത്തിൽ നന്ദി രേഖപെടുത്തുന്നതാണ് .ക്നാനായ പത്രത്തിന്റെ കലണ്ടർ സൗജന്യമായി ആവശ്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ കോണ്ടാക്ട് ചെയ്താൽ നിങ്ങൾക്ക് എത്തിക്കുവാനുള്ള ഏർപ്പാടുകൾ ചെയ്യുന്നതാണ്.വിളിക്കേണ്ട നമ്പറുകൾ ഇന്ത്യ 9072697697 യു കെ 07533745997 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.