ബി.സി.എം. കോളജ്‌ ഇംഗ്ലീഷ്‌ വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

ബി.സി.എം കോളജ്‌ ഇംഗ്ലീഷ്‌ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ `ക്രിട്ടിക്കല്‍ തിയറി ആന്‍ഡ്‌ ഇക്കോളജിക്കല്‍ ഇന്‍ര്‍കണക്ഷറ്റഡ്‌നസ്‌’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ നടത്തി. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ തമിഴിനാട്‌, ഇംഗ്ലീഷ്‌ വിഭാഗം മുന്‍ മേധാവി പ്രൊഫ. നിര്‍മല്‍ സെല്‍വമണി, ബി.സി.എം. കോളജ്‌ ഇംഗ്ലീഷ്‌ വിഭാഗം അധ്യാപിക ഡോ. അലീന മനോഹരന്‍ എന്നിവര്‍ മുഖ്യപ്രഭാഷകരായിരുന്നു. സെമിനാറില്‍ മുപ്പതോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. റ്റീന അന്ന തോമസ്‌, പ്രൊഫ. റിയ സൂസന്‍ സ്‌കറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.