ഡെല്‍ഹിയില്‍ ക്‌നാനായ സംഗമം സംഘടിപ്പിച്ചു
കാത്തലിക്‌ മിഷന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ താമസിക്കുന്ന ക്‌നാനായ കത്തോലിക്കാ സമുദായാംഗങ്ങളുടെ സംഗമം സെന്റ്‌ സേവ്യേഴ്‌സ്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ സംഗമം ഉദ്‌ഘാടനം ചെയ്‌തു. ഡെല്‍ഹി ക്‌നാനായ കാത്തലിക്‌ മിഷന്‍ പ്രസിഡന്റ്‌ ഡോ. സി. റ്റി. ഏബ്രഹാം അദ്ധ്യക്ഷനായിരുന്നു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, തോമസ്‌ ചാഴിക്കാടന്‍ എം. പി., ഫാ. ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍, ഫാ. ജോസഫ്‌ വെള്ളാപ്പള്ളിക്കുഴി, സി. അഖില എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ടോം മുത്തൂറ്റില്‍, സുജ ലൂക്കോസ്‌, രാജു പറപ്പള്ളില്‍, സി. ശോബിതാ എന്നിവര്‍ ഡല്‍ഹി പ്രവാസി ക്‌നാനായ സമൂഹത്തെക്കുറിച്ചുള്ള വിഷയാവതരണം നടത്തി. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിച്ചു.
ഫരീദാബാദ്‌ രൂപതാ വികാരി ജനറാള്‍ ഫാ. ജോസ്‌ വെട്ടിക്കല്‍ സംഗമത്തിന്‌ ആശംസകള്‍ അര്‍പ്പിക്കുകയും ക്‌നാനായ സമുദായാംഗങ്ങള്‍ക്ക്‌ ഭാവിയില്‍ ഡല്‍ഹിയില്‍ ലഭ്യമാക്കുന്ന പ്രത്യേക സഭാ സംവിധാനങ്ങളെക്കുറിച്ച്‌ പങ്കുവയ്‌ക്കുകയും ചെയ്‌തു. ഡെല്‍ഹിയിലെ വിവിധ പ്രദേശങ്ങളിലുള്ള 27 കൂടാര കേന്ദ്രങ്ങളിലെ പ്രതിനിധികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ആയിരത്തിലധികം ക്‌നാനായ സമുദായാംഗങ്ങള്‍ പങ്കെടുത്തു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.