കുടുംബശാക്തീകരണ പദ്ധതി സംരംഭകത്വ വികസന സെമിനാര്‍ സംഘടിപ്പിച്ചു

കോട്ടയം:  പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതിയുടെ ഭാഗമായി സംരംഭകത്വ വികസന സെമിനാര്‍ സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. സേവ് എ ഫാമിലി പ്ലാന്‍ പ്രോഗ്രാം ഓഫീസര്‍ ആള്‍ട്ടോ ആന്റണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സുസ്ഥിര സ്വയം തൊഴില്‍ സംരംഭങ്ങള്‍, നൂതന വിപണന സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരായ മേഴ്‌സി സ്റ്റീഫന്‍, ജിജി ജോയി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. പ്രോഗ്രാം ഓഫീസര്‍ മെര്‍ലിന്‍ ടോമി, സേവ് എ ഫാമിലി പ്ലാന്‍ അനിമേറ്റേഴ്‌സായ ജാന്‍സി സന്തോഷ്, ബിന്‍സി ഫിലിപ്പ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.