ഉണ്ണിയ്ക്കൊരു ഊണൊരുക്കി ചിക്കാഗോ സെന്റ് മേരീസ് കുട്ടികൾ

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ കുട്ടികൾ ഈ വർഷവും ക്രിസ്മസ്സിന് പുണ്യത്തിൽ കോർത്ത കർമ്മപദ്ധതിയുമായി മുന്നോട്ട് . കഴിഞ്ഞ വർഷം ഉണ്ണിയ്ക്കൊരു കുഞ്ഞാട് എന്ന പദ്ധതിയിലൂടെ ഏറെ പ്രശംസകൾ ഏറ്റു വാങ്ങി ഈ വർഷം ഉണീയ്ക്കൊരു ഉണ് എന്ന പദ്ധതിയിലൂടെ കോട്ടയത്ത് നവജീവൻ എന്ന സ്ഥാപനത്തിലെ അന്തേവാസികൾക്ക് ഒരു ദിവസത്തെ ഭക്ഷണം സ്പോൺസർ ചെയ്ത് ക്രിസ്മസ്സ് അനുഗ്രഹീതമാക്കുന്നു . 25 നോമ്പിലെ കൊച്ച് ത്യാഗത്തിലൂടെ സമാഹരിക്കുന്ന തുക ശേഖരിച്ച് കൊണ്ടാണ് കുട്ടികൾ ഈ പദ്ധതിക്കായി തുക കണ്ടെത്തുന്നത് . ജൊനാഥൻ കാരിക്കൽ , ജേക്കബ് ചീറ്റാലക്കാട്ട് എന്നിവർ ഈ പദ്ധതിക്ക് മെഗാ സ്പോൺസേഴ്സ് ആയി മുന്നോട്ട് വന്നത് കുട്ടികൾക്ക് വലിയ പ്രോത്സാഹനമായിഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.