ഖത്തർ KCYL സംഘടിപ്പിച്ച മൂന്നാമത് ടൂർണമെന്റിൽ സൈമൺ & അലക്സ് ടീം ചാമ്പ്യന്മാരായി

ആൽബിൻ കുഴിപ്ലാക്കിൽ

അഭിവന്ദ്യ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ അനുസ്മരണാർദ്ധം ഖത്തർ KCYL സംഘടിപ്പിച്ച മൂന്നാമത് ഷട്ടിൽ ടൂർണമെന്റ് വിജയകരമായി പൂർത്തിയായി. ഏകദേശം 15 ഓളം ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ സൈമൺ & അലക്സ് ടീം ചാമ്പ്യന്മാരായി. തോമസുകുട്ടി & മാണി ടീം , ഫിലിപ്പ് & റോണി ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ടൂർണമെന്റിന്റെ മികച്ച player ആയി ഫിലിപ്പ്‌ തിരഞ്ഞെടുക്കപ്പെട്ടു.ഖത്തർ KCYL പ്രിസിഡന്റ് സ്റ്റിജോയുടെയും മറ്റു കമ്മിറ്റി അംഗങ്ങളായ ജിതിൻ ടോം , സ്റ്റിജോ പഴയപുറയിൽ എന്നിവരുടെയും നേതൃത്വത്തിൽ നടത്തിയ ടൂർണമെന്റ്ൽ QKCA എക്സിക്യൂട്ടീവ് അംഗങ്ങൾളും മുൻ ഭാരവാഹികളും പങ്കെടുത്തു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.