യുകെ  ക്നാനായ  കാത്തലിക്‌ വിമൻസ്   ഫോറത്തിന്റെ രണ്ടാം വാർഷികഹോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

മോളമ്മ ചെറിയാൻ മഴുവഞ്ചേരിൽ

UKKCFW ന്റെ രണ്ടാം വാർഷികാഘോഷം 2019 ഡിസംബർ 7 ന് കോവൻട്രിയിലെ വില്ലൻ ഹാളിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു . രാവിലെ 11 മണിക്കുള്ള ദിവ്യബലിയോടെ ആഘോഷങ്ങളുടെ ആരംഭം കുറിക്കും. യുകെ കെസി വിമൻസ് ഫോറം കമ്മിറ്റി അംഗങ്ങളുട ക്ഷണം സ്വീകരിച്ചു മുഖ്യാഥിതിയായിട്ടെത്തുന്നത് വടക്കേ അമേരിക്കയിലെ വിമൻസ് ഫോറം പ്രസിഡന്റ് ശ്രീമതി ബീനാ പീറ്റർ ഇണ്ടിക്കുഴിയാണ് .തുടർന്നു യുകെ കെസി എ സെൻട്രൽ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ നടത്തുന്ന പബ്ലിക് മീറ്റിംഗിൽ യുകെ കെസി വിമൻസ് ഫോറം ചെയർ പേഴ്സൺ ടെസ്സി ബെന്നി മാവേലി അധ്യക്ഷത വഹിക്കുന്നതാണ് കലാപരിപാടികളുടെ പരിശീലനം വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.യുകെ ക്നാനായ കാത്തലിക്‌ വിമൻസ് ഫോറത്തിന്റ ഈ വാര്ഷികാഹോഷം ഒരു വൻ വിജയമാക്കി തീർക്കുവാൻ നിങ്ങൾ ഏവരെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നു







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.