വിശ്വാസ തീഷ്ണതയിൽ അഭിഷേകത്താൽ ജ്വലിച്ചു ക്നാ ഫയർ 2* അടുത്ത് കിഡ്സ് ക്നാ ഫയറും എസ്രാ  ഫാമിലി മീറ്റും

സക്കറിയ പുത്തൻകുളം

വിശ്വസത്തിലും പാരമ്പര്യത്തിലും അതിഷ്ഠിതം ആയി പരിശുധാൽമാവിന്റെ കൃപാകളാൽ സമ്പൽ സമ്രുർത്ഥം ആയി അഭിഷേകത്താൽ ജ്വലിച്ച ക്നാ ഫയർ 2 നു ഉജ്വല സമാപനം കെന്റിലെ റാംസ്‌ഗേറ്റിൽ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ നടന്ന ത്രിദിന ക്നാ ഫയർ ക്നാനായ കാത്തോലിക്ക വിശ്വാസികൾക്ക് പുത്തൻ അനുഭവം ആയി .യു കെ ക്നാനായ കാത്തോലിക് മിഷനുകളുടെ പ്രാർത്ഥന കൂട്ടായിമയായ ക്നാനായ കാത്തോലിക് പ്രയർ ഫെല്ലിഷിപ് ന്റെ നേതൃത്വത്തിൽ ക്രിസ്റ്റീൻ ധ്യാന കേന്ദ്രം ഡയറക്ടർ ബ്രദർ സന്തോഷ് ടി  നയിച്ച ത്രിദിന ക്നാ ഫയർ വിശ്വാസ തീഷ്‌ണത വർധിപ്പിക്കുന്നതിനും സഭ സമുദായ സ്നേഹം ഊട്ടി ഉറപ്പിക്കുന്നതിനും ആല്മീയ ബന്ധത്തിലൂടെ ഭാര്യ ഭർതൃ ബന്ധവും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധവും ഊഷ്മളത ആക്കുന്നതിനുള്ള സരസമായ ക്ലാസ് ബൈബിൾ അടിസ്ഥാനത്തിൽ നടത്തപ്പെട്ടു .വിശ്വാസ തീഷ്‌ണത വർധിപ്പിക്കുന്ന ധ്യാന ചിന്തകൾ സമുദായ സ്നേഹം ഊട്ടിഉറപ്പിക്കുന്ന ചർച്ചകൾ ആല്മീയ അഭിഷേകത്താൽ ജ്വലിക്കുന്ന ആരാധനാ ,പൂർവികരുടെ സ്മരണയിൽ പ്രാര്ഥനാഞ്ജലി , മിലി രൺജി യുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പ്രത്യേക ആല്മീയ വിരുന്നു എന്നിവ ക്നാ ഫയർ 2 ന്റെ പ്രേത്യേകതകൾ ആയിരുന്നു .വികാരി ജനറൽ ഫാ സജി മലയിൽപുത്തന്പുര ,യു കെ ക്നാനായ മിഷൻ ഇവാഞ്ചലുസേഷൻ കോ ഓർഡിനേറ്റർ ഫാ ജോസ് തെക്കുനിൽക്കുന്നതിൽ ഫാ ജോഷി കൂട്ടുങ്കൽ ,ഫാ ജിബിൻ പാറടിയിൽ , ക്നാ ഫയർ ജനറൽ കോഡിനേറ്റർസ് ഡെന്നിസ് എടാട്ടുകാല ,തമ്പി തുണ്ടിയിൽ എന്നിവർ നേതൃത്വം നൽകി .2020 നവംബര്  20 ,21 ,22 തീയതികളിൽ നടത്തപെടുന്ന എസ്രാ മീറ്റിനു മുൻപായി മെയ് മാസം ക്നാ ഫയർ 3 , കിഡ്സ് ക്നാ ഫയർ( 17th Feb to 20th Feb ,2020, Residential retreats for Kids Kna ) എന്നിവയ്ക്കു വേണ്ടി പ്രാർത്ഥനകളും ഉപവാസങ്ങളും ആരംഭിക്കുവാൻ തീരുമാനം ആയി .ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.