കട്ടച്ചിറ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ പരി. കന്യകാമറിയത്തിന്‍റെ അമലോത്ഭവ തിരുനാള്‍ 2019 ഡിസംബര്‍ 7,8 തീയതികളില്‍ LIVE TELECASTING AVAILABLE

കട്ടച്ചിറ : പരി. കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള കട്ടച്ചിറ പള്ളിയില്‍ പരി. ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളും ഇടവക നവീകരണ ധ്യാനവും 2019 ഡിസംബര്‍ 3 ചൊവ്വ മുതല്‍ 9 തിങ്കള്‍ വരെ ആഘോഷിക്കുന്നു. തിരുനാള്‍ പരിപാടികള്‍ : ഡിസം. 3-5 (ചൊവ്വ) 4.30 പി.എം. ജപമാല, വി. കുര്‍ബ്ബാന, ധ്യാനം. നയിക്കുന്നത് റവ. ഫാ. ടോണികുഴിപ്പള്ളി CSSR, 6 വെള്ളി 5.പി.എം. പതാകവന്ദനം, ലദീഞ്ഞ്, വി. കുര്‍ബ്ബാന റവ. ഫാ. മാത്യു ഏറ്റിയേപ്പള്ളില്‍. 6.30 പി.എം. മെഴുകുതിരി പ്രദക്ഷിണം. 7 ശനി 7.എ.എം. വി. കുര്‍ബ്ബാന വെരി. റവ. ഫാ. ജോണ്‍ ചേന്നാകുഴി, വാദ്യമേളങ്ങള്‍ (പള്ളിയില്‍). 6.45 പി.എം. ലദീഞ്ഞ് (കുരിശുപള്ളിയില്‍), പ്രദക്ഷിണം, പ്രസംഗം – റവ. ഫാ. ജോസ് കന്നുവെട്ടിയേല്‍. 9.30 പി.എം. പരി. കുര്‍ബ്ബാനയുടെ ആശിര്‍വ്വാദം, റവ. ഫാ. ബെന്നി കന്നുവെട്ടിനിരപ്പേല്‍. 8 ഞായര്‍ 6.45 എ.എം. പ്രഭാതപ്രാര്‍ത്ഥന, വി. കുര്‍ബ്ബാന. 10. എ.എം. ആഘോഷമായ തിരുനാള്‍ റാസ. മുഖ്യകാര്‍മ്മികന്‍ റവ. ഫാ. എബി വടക്കേക്കര, റവ. ഫാ. ലിജോ കൂടത്തിനാല്‍, റവ. ഫാ. ജെറി പീഠികവെളിയില്‍, റവ. ഫാ. ജെയ്‌സണ്‍ പള്ളിക്കര. തിരുനാള്‍ സന്ദേശം – റവ. ഫാ. റ്റിനേഷ് പിണര്‍കയില്‍, 12.30 പി.എം. പ്രദക്ഷിണം പിയാത്തായിലേക്ക് പരി. കുര്‍ബ്ബാനയുടെ ആശിര്‍വാദം, വെരി. റവ. ഫാ. ജോണ്‍ ചേന്നാകുഴി. 9 തിങ്കള്‍ 6.30 പി.എം. പരേതസ്മരണ. പരിപാടികളിലേക്ക് ഏവരെയും ഫാ. ജെയിംസ് ചെരുവില്‍ (വികാരി) സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. അനില്‍ജേക്കബ് പൂവക്കുളത്തുകുഴിയില്‍, ജോണ്‍ എന്‍.ജെ. നെടുംതൊട്ടിയില്‍ (കൈക്കാരന്മാര്‍) ബിജു എബ്രഹാം പറമ്പടത്തുമലയില്‍ & ഫാമിലി (പ്രസുദേന്തി)
7,8 ദിവസങ്ങളിലെ തിരുകര്‍മ്മങ്ങള്‍ ക്‌നാനായ പത്രത്തില്‍ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.