സംസ്ഥാനതല  ക്ഷീര കര്‍ഷക അവാര്‍ഡ് സമ്മാനിച്ചു

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ ക്ഷീര കര്‍ഷക അവാര്‍ഡ് സമ്മാനിച്ചു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 21-ാമത് ചൈതന്യ കാര്‍ഷികമേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ചാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിനി സിനു ജോര്‍ജ്ജ് പേങ്ങാട്ടിന്   ക്ഷീര വന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അവാര്‍ഡ് സമ്മാനിച്ചു. ഇരുപത്തി അയ്യായിരം (25000) രൂപയും പ്രശംസാപത്രവും  അടങ്ങുന്നതായിരുന്നു പുരസ്‌ക്കാരം. കോട്ടയം അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ മത്തായി ലീലാമ്മ ദമ്പതികളുടെ വിവാഹസുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചാണ് ക്ഷീര കര്‍ഷക അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കെ.സി.ബി.സി ജസ്റ്റീസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ്, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ബോസ് ജോസഫ്, കോട്ടയം അതിരൂപത മലങ്കര റീജിയണ്‍ വികാരി ജനറാള്‍ റവ. ഫാ. ജോര്‍ജ്ജ് കുരിശ്ശുംമൂട്ടില്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ട്രസ്സ് ജനറല്‍ മിസ് ത്രേസ്യാമ്മ വി.റ്റി. കെ.എസ്.എസ്.എസ് അനിമേറ്റര്‍ ബിസ്സി ചാക്കോ, പുരുഷ സ്വാശ്രയസംഘ കേന്ദ്രതല ഫെഡറേഷന്‍ പ്രസിഡന്റ് റോയി ജേക്കബ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്രതിദിനം 500 ലിറ്ററോളം പാല്‍ ഉല്‍പ്പാദിപ്പിച്ച് പേങ്ങാട്ട് ഡയറിഫാമിന്റെ ഔട്ട് ലെറ്റ് വഴി വിപണനം ചെയ്യുന്നതോടൊപ്പം പാലിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദത്തിനും പ്രോത്സാഹനം നല്‍കി വരുന്നു സിനു ജോര്‍ജ്ജ്. കൂടാതെ ബയോഗ്യാസ് പ്ലാന്റിന്റെ ഉപയോഗവും, കോഴി വളര്‍ത്തല്‍ യൂണിറ്റും അവാര്‍ഡ് ജേതാവിന് ഉണ്ട്, സംസ്ഥാന കൃഷി വകുപ്പിലെയും ഡയറി വകുപ്പിലെയും മൃഗസംരക്ഷണ വകുപ്പിലെയും ഉന്നതരായ ഉദ്യോഗസ്ഥതര്‍ അടങ്ങുന്ന അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റിയാണ് ക്ഷീര കര്‍ഷക അവാര്‍ഡ് ജേതാവിനെ  തെരഞ്ഞെടുത്തത്. ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.