കിഴക്കേ നട്ടാശ്ശേരിയില്‍ നാത്തൂന്‍സ്‌ മീറ്റ്‌ 2019 നടത്തി

കിഴക്കേ നട്ടാശ്ശേരി: തിരുക്കുടുംബ ദൈവാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച `നാത്തൂന്‍സ്‌ മീറ്റി’ന്റെ ഉദ്‌ഘാടനം വിസിറ്റേഷന്‍ സന്ന്യാസിനി സമൂഹത്തിന്റെ മദര്‍ ജനറാള്‍ ഡോ. സി. കരുണ എസ്‌.വി.എം നിര്‍വ്വഹിച്ചു. വികാരി ഫാ. ഫില്‍മോന്‍ കളത്ര അധ്യക്ഷത വഹിച്ചു. ജോസ്‌ ജെ. മറ്റത്തില്‍, ജാന്‍സിമോള്‍ അഗസ്റ്റിന്‍, ജെസി ലൂക്കോസ്‌ മാലിത്തുരുത്തേല്‍, ദിവ്യ ജോപ്പന്‍ താന്നിക്കപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ഈ ഇടവകയില്‍ നിന്നും കോട്ടയം അതിരൂപതയുടെ വിവിധ ഇടവകകളിലേക്ക്‌ വിവാഹം ചെയ്‌തയച്ച വനിതളുടെയും ഇടവകയിലേക്ക്‌ വിവാഹം ചെയ്‌തുവന്ന വനിതകളുടെയും സംഗമത്തില്‍ `കുടുംബ ജീവിതത്തില്‍ സന്തോഷം നിറയാന്‍” എന്ന വിഷയത്തെ ആസ്‌പദമാക്കി വാഴപ്പള്ളി ടീച്ചേഴ്‌സ്‌ ട്രെയിനിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ അധ്യാപിക ജാന്‍സി മോള്‍ അഗസ്റ്റിന്‍ സെമിനാര്‍ നയിച്ചു.







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.