80 ടീമുകള്‍ 10 കോര്‍ട്ടുകള്‍; യുകെകെസിഎ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സര്‍വ്വകാല റെക്കോര്‍ഡും ഭേദിച്ച് ലെസ്റ്ററില്‍ ഇന്ന്

സണ്ണി ജോസഫ് രാഗമാലിക

യുകെകെസിഎ സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഇന്ന് നടക്കും. ലെസ്റ്ററിലെ റുഷി മെഡ് അക്കാദമി സ്‌കൂള്‍ ആണ് ഈ ചരിത്ര മുഹൂര്‍ത്തത്തിനു വേദിയാകുന്നത്. ആകര്‍ഷണീയമായ ക്യാഷ് പ്രൈസുകളാണ് വിജയികളെ കാത്തിരിക്കുന്നത്. എല്ലാ ഇനങ്ങളിലുമായി 80 ടീമുകളാണ് ഈ കായിക മാമാങ്കത്തില്‍ പങ്കെടുക്കുന്നത്. സമയ ബന്ധിതമായി മത്സരങ്ങള്‍ അവസാനിപ്പിക്കുന്നതിന് എല്ലാ ടീമുകളും കൃത്യം 9 മണിക്ക് തന്നെ രജസ്ട്രേഷന്‍ കൗണ്ടറില്‍ എത്തിയിരിക്കണം. വൈകിട്ട് 6 മണിക്ക് മത്സരങ്ങള്‍ അവസാനിപ്പിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് യുകെകെസിഎ ട്രഷറര്‍ വിജി ജോസഫ് – 079604866712 മായി ബന്ധപ്പെടുക.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.