യു.കെ. ക്‌നാനായ കാത്തോലിക് വിമന്‍സ് ഫോറം (UKKCWF) രണ്ടാമത് വാര്‍ഷികാഘോഷങ്ങള്‍ ഡിസംബര്‍ 7 നു കൊവെന്‍ട്രിയില്‍

മോളമ്മ ചെറിയാന്‍ മഴുവഞ്ചേരില്‍

കുറഞ്ഞ കാലയളവ് കൊണ്ട് യു.കെ. ക്‌നാനായ കത്തോലിക്കരുടെ അഭിമാനമായി മാറിയ UKKCWF ന്റെ രണ്ടാം വാര്‍ഷികാഘോഷം 2019 ഡിസംബര്‍ 7 ന് കോവന്‍ട്രിയില വില്ലന്‍ ഹാളില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. രാവിലെ 11 മണിക്ക് യു.കെ. യിലെ ക്‌നാനായ വൈദീകര്‍ ഒന്നുചേര്‍ന്ന് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യാഥിതിയായി എത്തുന്നത് നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ കാത്തോലിക്  വിമന്‍സ്  ഫോറം പ്രസിഡന്റ് (KCWFNA) ഡോക്ടര്‍ ബീനാ പീറ്റര്‍ ഇണ്ടിക്കുഴിയാണ്. തുടര്‍ന്ന് 2019 വര്‍ഷം സ്വസമുദായത്തില്‍ നിന്നും ജീവിത പങ്കാളിയെ സ്വീകരിച്ചു വിവാഹം എന്ന  കൂദാശയിലൂടെ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ച 15 നവദമ്പതികളെ അനുമോദിക്കുകയും പുതുതലമുറയ്ക്ക് മാതൃകയാകുംവിധം അവരെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. അതിനുശേഷം കര്‍മ്മമണ്ഡലത്തിലും വിദ്യാഭ്യാസ രംഗത്തും മികവു   പുലര്‍ത്തുന്ന ക്‌നാനായ വനിതകളെ ആദരിക്കും.
യുകെ യിലെ വിവിധ യൂണിറ്റുകളിലെ വനിതാ അംഗങ്ങള്‍ ഒന്നുചേര്‍ന്ന് അവതരിപ്പിക്കുന്ന വെല്‍ക്കം ഡാന്‍സിനെ തുടര്‍ന്ന് വൈവിധ്യ മാര്‍ന്ന കലാ പരിപാടികള്‍ നടക്കും. ഈ വാര്‍ഷികത്തിന്റെ വിജയത്തിനായി ടെസി ബെന്നി മാവേലില്‍, ലീനുമോള്‍ ചാക്കോ, മോളമ്മ ചെറിയാന്‍, മിനു തോമസ്, ജെസി ബൈജു, മിനി ബെന്നി എന്നീ കമ്മിറ്റി അംഗങ്ങള്‍ നേതുത്വം കൊടുക്കുന്നു. കലാപരിപാടികള്‍ ആസ്വദിക്കുവാനും വാര്‍ഷികാഘോഷം ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാനും ഏവരുടെയും സാന്നിദ്ധ്യം  പ്രതീക്ഷിക്കുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.