പ്രവാസി ജീവിതങ്ങളുടെ കഥപറയുന്ന ലൂക്കോസ്‌ ചെറിയാന്റെ പുസ്‌തകം പ്രകാശനം ചെയ്‌തു

ഷാര്‍ജ: ലൂക്കോസ്‌ ചെറിയാന്‍ എഴുതിയ പ്രഥമ നോവല്‍ `നിഴലുകള്‍’ ഷാര്‍ജയില്‍ നടന്ന അന്തര്‍ദേശീയ പുസ്‌തകമേളയുടെ ആകര്‍ഷണ കേന്ദ്രമായ റൈറ്റേഴ്‌സ്‌ ഫോറത്തില്‍ രാജു മാത്യു (മനോരമ) എഴുത്തുകാരന്‍ ഇ.കെ. ദിനേശന്‌ കൈമാറി പ്രകാശനം ചെയ്‌തു. ലൂക്കോസ്‌ ചെറിയാന്‍ പുത്തന്‍പുരയില്‍ മാന്നാനം, സെന്റ്‌ സ്റ്റീഫന്‍സ്‌ കത്തോലിക്കാ പള്ളി ഇടവകാംഗമാണ്‌. ഭാര്യ ജോമോള്‍ ലൂക്കോസ്‌ പാലത്തുരുത്ത്‌ വലിയപുത്തന്‍പുരയില്‍ കുടുംബാംഗവും, പാലത്തുരുത്ത്‌ സെന്റ്‌ തെരേസ സ്‌കൂളിലെ പ്രധാന അധ്യാപികയുമാണ്‌.പ്രവാസി ജീവിതങ്ങളുടെ കഥപറയുന്ന ഈ നോവല്‍ കെ.സി.സി. യു.എ.ഇ. വാര്‍ഷിക സംഗമ വേദിയില്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ കോപ്പി ഏറ്റുവാങ്ങി നോവലിസ്റ്റിനെ ആദരിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.