യു കെ കെ സി എ  സംഘടിപ്പിക്കുന്ന ബാഡ്മിൻറൺ ടൂർണമെൻറ് നവംബർ 30ന്

സണ്ണി ജോസഫ് രാഗമാലിക

യു കെ കെ സി യുടെ പ്രബല യൂണിറ്റുകൾ ഒന്നായ ലെസ്റ്റർ യൂണിറ്റ് ആതിഥ്യം വഹിക്കുന്ന മറ്റൊരു കായിക മാമാങ്കം. എല്ലാ യൂണിറ്റുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ദേശീയതലത്തിലുള്ള ബാഡ്മിൻറൺ ടൂർണമെന്റാണ് വരുന്ന മുപ്പതാം തീയതി ശനിയാഴ്ച ലെസ്റ്ററിലെ Rushey Mead അക്കാദമി സ്കൂളിൽ അരങ്ങേറുന്നത്. രാവിലെ 9 മണിക്ക് നടക്കുന്ന ഈ കായിക മാമാങ്കത്തിന്റെ രജിസ്ട്രേഷൻ അവസാനഘട്ടത്തിലാണ്. ഈ പരിപാടിയിമായുള്ള മറ്റു വിവരങ്ങൾക്ക് യുകെകെസിഎ ട്രഷർ വിജി ജോസഫ് (07960486712 ) ബന്ധപ്പെടുക. ഈ കായികമേളയ്ക്ക് ആതിഥ്യം വഹിക്കുന്ന യുകെകെസിഎ ലെസ്റ്റർ യൂണിറ്റ് പ്രസിഡന്റ് ശ്രീ തോമസ് ചേത്തലിൽ എല്ലാ കായിക പ്രേമികളെയും ലെസ്റ്ററിലേക്ക് സ്വാഗതം ചെയ്യുന്നു ഇതിൽ പങ്കെടുക്കുന്ന ഇന്ന് എല്ലാ ടീമുകൾക്കും യു കെ കെ സി എ സെൻട്രൽ കമ്മിറ്റി വിജയാശംസകൾ നേർന്നുകൊള്ളുകയാണ് .ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.