ജോയിച്ചൻ കരിക്കാടൻ പാക്കൽ
അറ്റ്ലാന്റാ മെട്രോ മലയാളീ അസോസിയേഷന്റെ (‘അമ്മ) പുതിയ ഭാരവാഹികൾ ചുമതല ഏറ്റു. നവംബര്‍ ഒന്നിന് കൂടിയ ജനറൽ ബോഡിയിൽ, അഡ്വൈസറി ബോർഡ്, ചെയര്മാന് സണ്ണി തോമസ്, സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രസിഡന്റ് -ഡൊമിനിക് ചാക്കോനാൽ, വൈസ് പ്രസിഡന്റ്- ഷാനു പ്രകാശ്, ജനറൽ സെക്രട്ടറി- റോഷെല്‍ മിറാൻഡ്സ് കാർത്തിക്,ജോയിന്റ് സെക്രട്ടറി-മോളി മുര്താൻസാ, ട്രഷറർ ജെയിംസ് കല്ലറക്കാനിയിൽ, കമ്മിറ്റി മെംബേർസ്- ലൂക്കോസ് തര്യൻ, ജിത്തു വിനോയ്, ആനി ആനുവേലിൽ, അമ്മു സക്കറിയാസ്, അമ്പിളി സജിമോൻ, ഏലിസബത്തു സണ്ണി എന്നിവരാണ് പുതിയ നേതൃത്വ്നിരയില് ഉള്ളവർ.സാമൂഹികപരവും, ജനക്ഷേമകരവും, കലാമൂല്യവുമുള്ള വിവിധ സംരംഭങ്ങൾക്ക് ഊന്നൽ കൊടുത്തുള്ള പ്രവർത്തനങ്ങൾ ആയിരിക്കും ഈ വര്‍ഷം അറ്റ്ലാന്റയിലെ മലയാളികൾക്കായി അമ്മ ഒരുക്കുന്നത് എന്ന് യോഗത്തിൽ ഭാരവാഹികൾ അറിയിച്ചു. കൂടാതെ ഉടനെ തന്നെ അമ്മയുടെ അഡ്വൈസറി ബോർഡും , വിമൻസ് ഫോറവും , യുവജനവേദിയും ഉടൻ തന്നെ രൂപീകരിക്കും എന്ന് പ്രസിഡന്റ് അറിയിച്ചു