കെ.സി.വൈ.എല്‍. സുവര്‍ണജൂബിലി ക്വിസ്‌ മത്സരം: പിറവത്തിന്‌ ഒന്നാംസ്ഥാനം

നീറിക്കാട്‌: കെ.സി.വൈ.എല്‍. സുവര്‍ണ്ണജൂബിലി സമാപനത്തോടനുബന്ധിച്ച്‌ അതിരൂപത സമിതി സംഘടിപ്പിച്ച മെഗാ ക്വിസ്‌ മത്സരം നീറിക്കാട്‌ ലൂര്‍ദ്‌മാതാ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ നടത്തപ്പെട്ടു.ജോബി ജോസഫിന്റെ നേതൃത്വത്തില്‍ നടത്തിയ ക്വിസ്‌ മത്സരത്തില്‍ വിവിധ യൂണിറ്റുകളില്‍ നിന്നായി 41 ടീമുകള്‍ പങ്കെടുത്തു. പിറവം, നീണ്ടൂര്‍, കിടങ്ങൂര്‍ എന്നീ യൂണിറ്റുകള്‍ യഥാക്രമം ഒന്ന്‌ രണ്ട്‌ മൂന്ന്‌ സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കൂടാതെ ഞീഴൂര്‍, കരിങ്കുന്നം, കുറുമുള്ളൂര്‍, നീറിക്കാട്‌, കല്ലറ പഴയപള്ളി എന്നീ യൂണിറ്റുകള്‍ പ്രോത്സാഹന സമ്മാനം നേടി.കെ.സി.വൈ.എല്‍. അതിരൂപതാ പ്രസിഡന്റ്‌ ബിബീഷ്‌ ഓലിക്കമുറിയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, ഫാ. എബി അലക്‌സ്‌ വടക്കേക്കര, ഷൈജി ഓട്ടപ്പള്ളി, ജിസ്‌മോള്‍ സ്റ്റീഫന്‍, ബിനോയ്‌ മാത്യു, ജോമി കൈപ്പാറേട്ട്‌, ജോസ്‌കുട്ടി ജോസഫ്‌ തുടങ്ങിയവര്‍ സംസാരിച്ചു. അതിരൂപത ചാപ്ലയിന്‍ ഫാ. സന്തോഷ്‌ മുല്ലമംഗലത്ത്‌, സ്റ്റെഫി കപ്ലങ്ങാട്ട്‌, ജോണീസ്‌ പി സ്റ്റീഫന്‍, ജിനി പുത്തന്‍കുടിലില്‍, ഷെല്ലി ആലപ്പാട്ട്‌, സി. ഡോ. ലേഖ എസ്‌.ജെ.സി, നീറിക്കാട്‌ യൂണിറ്റ്‌ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.