ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ സകല വിശുദ്ധരുടേയും തിരുന്നാൾ ആഘോഷിച്ചു

ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഒ.)

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിൽ മതബോധന വിദ്യാർത്ഥികളും, മതാദ്ധ്യാപകരും, നവംബർ 3 ഞായറാശ്ച സകല വിശുദ്ധരുടേയും തിരുന്നാൾ ആചരിച്ചു. മുന്നൂറോളം വിദ്യാർത്ഥിനി – വിദ്യാർത്ഥികളും, മതാദ്ധ്യാപകരും വിവിധ വിശുദ്ധരുടെ വേഷത്തിൽ ദൈവാലയത്തിന്റെ അൾത്താരക്കു മുൻപിൽ ഭക്തിപുരസരം അണിനിരന്നപ്പോൾ സ്വർഗ്ഗത്തിന്റെ പ്രതീതി ഉളവാക്കി. 9:45 ന്, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാർമികനായുള്ള തിരുന്നാൾ കുർബാനക്കുശേഷം,  സകല വിശുദ്ധരുടേയും മധ്യസ്ഥപ്രാർത്ഥന ഗാനത്തോടൊപ്പം, എല്ലാ കുട്ടികളും വിശുദ്ധരുടെ വേഷവിതാനത്തിൽ അൾത്താരയിലേക്ക് വന്നത് വ്യത്യസ്ഥമായ ആഘോഷമായിരുന്നു. ഏറ്റവും നല്ല കോസ്റ്റൂമിട്ട 11 വിദ്യാർത്ഥികൾക്ക് സമ്മാനദാനവുമുണ്ടായിരുന്നു. അതി മനോഹരമായ ഈ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്, ഡി. ർ. ഇ. റ്റീന നെടുവാമ്പുഴയും, അസി. ഡി. ർ. ഇ. മെർളിൻ പുള്ളോർകുന്നേലും മറ്റ് മതാദ്ധ്യാപകരുമാണ്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.