സേനാപതിയിൽ തലമുറകളുടെ സംഗമം സംഘടിപ്പിച്ചു.

സേനാപതി: സെന്റ് പോളികാർപ്പ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ കെ.സി.വൈ. എൽ സംഘടനയുടെ ആഭിമുഖ്യത്തിൽ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് മുൻകാല ഭാരവാഹികളെ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് ശ്രീ. എബിൻ മാത്യു താന്നിയാംപാറയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വികാരിയും യൂണിറ്റ് ചാപ്ലയിനുമായ ഫാ. മിഥുൻ വലിയപുളിഞ്ചാക്കിൽ മുൻകാല ഭാരവാഹികളെ ആദരിച്ചു. ശ്രീ. എബിൻ ഫിലിപ്പ് പനന്താനത്ത്, ശ്രീമതി. അജിമോൾ ഷിബു മണലേൽ, ശ്രീ. സണ്ണി ചെറുകുന്നത്ത്, ശ്രീ. ജോയൽ ജോയി പീഠത്തട്ടേൽ എന്നിവർ പ്രസംഗിച്ചു. മുൻകാല ഭാരവാഹികൾ അവരുടെ അനുഭവങ്ങൾ ഇന്നത്തെ തലമുറയുമായി പങ്കുവച്ചു. പരിപാടികൾക്ക് യൂണിറ്റ് ചാപ്ലയിൻ ഫാ. മിഥുൻ വലിയപുളിഞ്ചാക്കിൽ, യൂണിറ്റ് പ്രസിഡന്റ് ശ്രീ. എബിൻ മാത്യു, യൂണിറ്റ് അഡ്വവൈസർ ശ്രീമതി. അജിമോൾ ഷിബു, യൂണിറ്റ് ഭാരവാഹികളായ ജോയൽ ജോയി, അലക്സിൻ ഷിബു, റ്റിനാ തോമസ്, അഖിലാ സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.