സ്കോട്ട്ലൻഡ്  ഹോളി ഫാമിലി ക്‌നാനായ മിഷന്റെ ഉദ്ഘാടനവും  ലോഗോ പ്രകാശനവും നടത്തപ്പെട്ടു .

സ്കോട്ട്ലൻഡ്:  ഹോളി ഫാമിലി ക്‌നാനായ മിഷന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തപ്പെട്ടു .  നവംബർ 10 തിയതി ഞായറാഴ്ച സ്കോട്ട്ലൻഡിലെ  ക്നാനായക്കാരുടെ ഒരുമയും നിശ്‌ചയദാർഡ്യവും വിളിച്ചോതുന്ന ഒരു അവസ്മരണീയമായ ദിവസമായിരുന്നു .

മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിച്ച ദിവ്യബലിയിൽ ആർച്ച്ബിഷപ്പ് ലിയോ കുഷ്‌ലി വചനസന്ദേശം നൽകി. നാമെല്ലാം ഒരേ ദൈവത്തിന്റെ മക്കളെന്ന നിലയിലും വിശുദ്ധ തോമസും വിശുദ്ധ ആഡ്രൂസും ഉൾപ്പെട്ട ഒരേ അപ്പസ്‌തോലിക കുടുംബ പൈതൃകം ഉള്ളവരെന്ന നിലയിലും ഇടവകയാകുന്ന പ്രാദേശിക സഭയിൽ ഒരുമിച്ച് പ്രാർത്ഥിക്കുന്ന കുടുംബാംഗങ്ങളെന്ന നിലയിലും ‘ഹോളി ഫാമിലി’ എന്ന നാമം ഈ മിഷന് അന്വർത്ഥമാണെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ മിഷന്റെ ലോഗോ മാർ മൂലക്കാട്ട് പ്രകാശനം ചെയ്തു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.