കടുത്തുരുത്തി കെ.സി.വൈ.എല്‍. തലമുറകളുടെ സംഗമം നടത്തി

ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ സുവർണ ജൂബിലിയോട്* അനുബന്ധിച്ചു കടുത്തുരുത്തി കെ സി വൈ എൽ യൂണിറ്റിനെ ഈ കഴിഞ്ഞ കാലഘട്ടങ്ങളിലായി മുൻ നിരയിൽ നിന്നും നയിച്ച *മുൻകാല കെ സി വൈ എൽ ഭാരവാഹികളുടെയും നിലവിലെ അംഗങ്ങളുടെയും ഒരു സംഗമവും ആദരിക്കലും നടത്തി.  പ്രസിഡന്റ്‌ ചിക്കു പാലകനായ കിടങ്ങിലിന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ എബ്രഹാം മുണ്ടകപ്പറമ്പിൽ സ്വാഗതം ആശംസിച്ചു. ഇടവക വികാരി ഫാ.  അബ്രഹാം പറമ്പേട്ട്അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് ബഹുമാനപെട്ട വികാരി മുൻകാല യൂണിറ്റ് ഭാരവാഹികളെ പൊന്നാടയണിയിച്ചും സിസ്റ്റർ അഡ്വൈസർ പവിത്ര SJC പുഷ്പങ്ങൾ നൽകിയും ആദരിച്ചു. മുൻകാല ഭാരവാഹികളുടെ പ്രവർത്തനാനുഭവങ്ങൾ പുതിയ തലമുറയുമായി പങ്കുവെക്കുകയും തുടർന്ന് ജെഫിനോ സൈമൺ  കുപ്ലിക്കാട്ടിൽ എല്ലാവർക്കും നന്ദി അറിയിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.