എല്ലാ ഒരുക്കങ്ങളും പൂർത്തിയായി, തെക്കൻസിന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം, വലിയ പിതാവിന് മാഞ്ചസ്റ്റർ എയർപോർട്ടിൽ ഉജ്വല സ്വീകരണം Live Telecasting Available

യുകെയിലെ ക്നാനായ യുവജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന തെക്കൻസ്‌ 2019ന് തിരി തെളിയുവാൻ ഇനി ഏതാനും മണിക്കൂറുകൾ കൂടി മാത്രം.  എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞതായി യു കെ കെ സി വൈ എൽ ഭാരവാഹികൾ അറിയിച്ചു.  മുഖ്യ അതിഥിയായി പങ്കെടുക്കുന്ന കോട്ടയം അതിരൂപതയുടെ വലിയ പിതാവ് മാർ മാത്യു മൂലക്കാട്ടിലിന്  ഇന്ന് രാവിലെ  മാഞ്ചസ്റ്റർ എയർ പോർട്ടിൽ യുകെകെസി വൈ എൽ ജനറൽസെക്രട്ടറി ശ്രീ Blaize തോമസിന്റെ  നേത്രത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. യു കെ കെ സി വൈ എൽ നാഷണൽ ചാപ്ലിൻ റവ ഫാ  സജി മലയിൽ പുത്തൻപുര,  യു കെ കെ സി വൈ എൽ വൈസ് പ്രസിഡൻറ് സെറിൻ സിബി ജോസഫ്. യു കെ കെ സി വൈ എൽ ജോയിൻ സെക്രട്ടറി. ജസ്റ്റിൻ ജോസഫ് പട്ടാർ കുഴിയിൽ എന്നിവർ തദാവസരത്തിൽ സന്നിഹിതരായിരുന്നു. നാളെ രാവിലെ കൃത്യം 9 30 ന് പതാക ഉയർത്തുന്നതോടെ കൂടി തെക്കൻസ്‌ 2019ന് ആരംഭം കുറിക്കും. തെക്കൻസ് 2019ന്റെ തത്സമയ സംരക്ഷണം ക്നാനായ പത്രം ഫേസ് ബുക്ക്  യൂട്യൂബ് പേജുകളിലൂടെ കാണാവുന്നതാണ്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.