ഭക്ഷ്യസുരക്ഷ സന്ദേശ യാത്രയ്ക്ക് കൈപ്പുഴ മേഖലയില്‍ സ്വീകരണം സംഘടിപ്പിച്ചു

കോട്ടയം: 21-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും മുന്നോടിയായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ഭക്ഷ്യസുരക്ഷ വിളംബര സന്ദേശ യാത്രയ്ക്ക് കൈപ്പുഴ മേഖലയുടെ നേതൃത്വത്തില്‍ പഴയ കല്ലറയില്‍ സ്വീകരണം സംഘടിപ്പിച്ചു. സ്വീകരണ സമ്മേളനത്തിന്റെ ഉദ്ഘാടനം കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനൂപ് നിര്‍വ്വഹിച്ചു. പഴയ കല്ലറ സെന്റ് തോമസ് ചര്‍ച്ച് വികാരി റവ. ഫാ. സാബു മാലത്തുരുത്തില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മേമ്മുറി ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ച് വികാരി ഫാ. ലൂക്ക് കരിമ്പില്‍, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ . മാത്യൂസ് വലിയപുത്തന്‍പുരയില്‍, കല്ലറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ അര്‍ച്ചന രവീന്ദ്രന്‍, കെ.എസ്.എസ്.എസ് കൈപ്പുഴ മേഖല ഭാരവാഹി ലിസി ലൂക്കോസ്, കോര്‍ഡിനേറ്റര്‍ ചിന്നമ്മ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. കൈപ്പുഴ മേഖല അനിമേറ്റേഴ്‌സ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്വീകരണത്തോടനുബന്ധിച്ച് റാലിയും വിവിധ മത്സരങ്ങളും സമ്മാന വിതരണവും നടത്തപ്പെട്ടു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.