സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ സണ്‍ഡേ ക്ലബ്ബ്‌ ജേതാക്കള്‍

ഡല്‍ഹി ക്‌നാനായ കാത്തലിക്‌ മിഷന്‍ സൗത്ത്‌ സോണ്‍ അണിയിച്ചൊരുക്കിയ രണ്ടാമത്‌ മാര്‍ കുര്യാക്കോസ്‌ കുന്നശശേരി മെമ്മോറിയല്‍ സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ സണ്‍ഡേ ക്ലബ്ബ്‌ കിലോക്കരി ജേതാക്കളായി. ഫൈനലില്‍ ഹസ്‌ത്താല്‍ എഫ്‌സിയെ പരാജയപ്പെടുത്തിയാണ്‌ സണ്‍ഡേ ക്ലബ്ബ്‌ കിലോക്കരി കളപ്പുരയില്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്‌ത തൊമ്മി & ഉതുപ്പ്‌ കളപ്പുരയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫിയും ഡി.കെ.സി.എം സൗത്ത്‌ സോണ്‍ സ്‌പോണ്‍സര്‍ ചെയ്‌ത 20000 രൂപയും നേടിയത്‌. Friends of 115 poket 3, mayurvihar phase 3 സ്‌പോണ്‍സര്‍ ചെയ്‌ത എവര്‍ റോളിംഗ്‌ ട്രോഫിയും ഡി.കെ.സി.എം സൗത്ത്‌ സോണ്‍ സ്‌പോണ്‍സര്‍ ചെയ്‌ത 10000 രൂപയും രണ്ടാം സമ്മാനമായി ഹസ്‌താന്‍ എഫ്‌സി നേടി. 16 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ്‌ വിജയത്തിനായി ഡല്‍ഹി ക്‌നാനായ കാത്തലിക്‌ മിഷന്‍ സൗത്ത്‌ സോണ്‍ ഭാരവാഹികളായ ജോബി, ജോര്‍ജ്‌, സന്തോഷ്‌, ഷാന്‍, ടോം, ടോമി, മാത്യു, ജോയ്‌സി, ജെറിന്‍ എന്നിവര്‍ നേതൃത്വം നല്‍കിഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.