കെ.സി.സി. ചുങ്കം ഫൊറോന ക്‌നാനായ മിഷന്‍ സംഗമം സംഘടിപ്പിച്ചു
മാറിക: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ ചുങ്കം ഫൊറോന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എല്‍, മിഷന്‍ലീഗ്‌ സംഘടനകളുടെ സഹകരണത്തോടെ ക്‌നാനായ മിഷന്‍ സംഗമം മാറിക സെന്റ്‌ ആന്റണീസ്‌ ദൈവാലയത്തില്‍ നടത്തി. ചുങ്കം ഫൊറോന വികാരി ഫാ. സുനില്‍ പാറയ്‌ക്കല്‍ അധ്യക്ഷത വഹിച്ചു. പൂനൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹര്‍ ആശ്രമത്തിന്റെ സ്ഥാപകയും അന്തര്‍ദേശീയ സാമൂഹ്യപ്രവര്‍ത്തകയുമായ സി. ലൂസി കുര്യന്‍ വാക്കേച്ചാലില്‍ ഉദ്‌ഘാടനം ചെയ്‌തു. അനേകം വിശ്വോത്തര അവാര്‍ഡുകള്‍ നല്‍കി ലോകം ആദരിക്കുന്ന ക്‌നാനായ സമുദായത്തിന്റെ അഭിമാനമായ സി. ലൂസി കുര്യന്‍ വാക്കേച്ചാലിനെ കെ.സി.സി. ഫൊറോ ചാപ്ലയിനും മാറിക ഇടവക വികാരിയുമായ ഫാ. വിന്‍സണ്‍ കുരുട്ടുപറമ്പില്‍ ആദരിച്ചു.
മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനകള്‍ തൊടുപുഴ ചാഴികാട്ട്‌ ആശുപത്രിക്കുവേണ്ടി ചെയര്‍മാന്‍ ഡോ. ജോസഫ്‌ സ്റ്റീഫന്‍ ചാഴികാട്ടും, കെ.സി.സി. യൂണിറ്റ്‌, ഫൊറോന ഭാരവാഹികളും സിസ്റ്ററിന്‌ കൈമാറി. കെ.സി.സി. ഫൊറോന പ്രസിഡന്റ്‌ തമ്പി എരുമേലിക്കര, ഫൊറോന സെക്രട്ടറി ജോസ്‌ പി. ജോര്‍ജ്‌ പാറടിയില്‍, കെ.സി.വൈ.എല്‍. ഫൊറോന പ്രസിഡന്റ്‌ അമല്‍ മാറികവീട്ടില്‍, മിഷന്‍ലീഗ്‌ ഫൊറോന പ്രസിഡന്റ്‌ മാസ്റ്റര്‍ ചെറിയാന്‍ ബിജു കുരുട്ടുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ചുങ്കം ഫൊറോനയില്‍ സേവനം ചെയ്യുന്ന വൈദികര്‍, സിസ്റ്റേഴ്‌സ്‌, കെ.സി.സി. ഫൊറോന ട്രഷറര്‍ മാത്യു വെള്ളാമറ്റത്തില്‍, കെ.സി.സി. അതിരൂപത വൈസ്‌ പ്രസിഡന്റ്‌ തൂഫാന്‍ തോമസ്‌, കെ.സി.സി. അതിരൂപത വര്‍ക്കിംഗ്‌ കമ്മറ്റി മെമ്പര്‍ ജോണ്‍ തെരുവത്ത്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.