തെക്കൻസ് 2019  ഒരുക്കങ്ങൾ പൂർത്തിയായി , യു കെ യിലെ ക്നാനായ യുവജനങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്നു.  Live Telecasting Available
ബിർമിൻഹാമിലെ സ്വപ്‍ന സദൃശമായ Piccadilly venue  വിൽ നവംബർ 9-ന്  ഒഴുകിയെത്തുന്നത്  രണ്ടായിരത്തിലധികം ക്നാനായ യുവജനങ്ങൾ !! മുഖ്യ അഥിതി ആയി എത്തുന്നത്  കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് !! ഇത്തവണ തെക്കൻസ് 2019, യുവജന  പങ്കാളിത്തം കൊണ്ട്  ചരിത്രമാകും !!
ആദ്യമായി കഴിഞ്ഞ വര്ഷം തുടങ്ങിവച്ച, എന്നാൽ ക്നാനായ യുവജനങ്ങൾ ആവേശത്താൽ നെഞ്ചിലേറ്റിയ തെക്കൻസ് 2019 ഈ വര്ഷം ബിർമിങ്ഹാമിലെ  Piccadilly suite -ൽ  നവംബർ 9-ന്  ശനിയാഴ്ച നടത്തപ്പെടുന്നു.
UK യിലെങ്ങുമുള്ള 40 ഓളം യൂണിറ്റുകളിൽ നിന്നും നോർത്തേൺ ഐർലണ്ടിൽ നിന്നുമായി ഏകദേശം രണ്ടായിരത്തോളം യുവജനങ്ങൾ പങ്കെടുക്കുന്ന ക്നാനായ യുവജന മാമാങ്കമാണ്  തെക്കൻസ് 2019 .
എവിടെ ഏതു യൂണിറ്റിൽ നോക്കിയാലും  മുതിർന്നവരും യുവാക്കളുമെല്ലാം  തെക്കൻസിന്റെ ചർച്ചകളിലും  തായ്യറെടുപ്പുകളിലും  / ഡാൻസ് പ്രാക്ടിസുകളിലും  റിഹേഴ്സലുകളിലുമൊക്കെ മുഴുകിയിരിക്കുകയാണ് .  ക്നാനായ തനിമയും കൂട്ടായ്മയും എല്ലാം ക്നാനായ  യുവാക്കൾ രുചിച്ചറിയുന്ന / അടുത്തറിയുന്ന ഒരു യുവജന വിസ്മയം തന്നെയാണ് കഴിഞ്ഞ സെൻട്രൽ കമ്മിറ്റി തുടങ്ങി വച്ച,  ക്നാനായ യുവജനങ്ങൾ നെഞ്ചിലേറ്റിയ ” തെക്കൻസ്  “.
ഇത്തവണ ക്നാനായ മാമാങ്കം , “തെക്കൻസ് 2019” -നു മുഖ്യ അഥിതി ആയി എത്തുന്നത്  കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പിതാവാണ്.
നവംബർ -9 നു രാവിലെ 9 .45 നു ഫ്ലാഗ് ഹോസ്റ്റിംഗിന് ശേഷം 10 മണിക്ക്  മാത്യു  മൂലക്കാട്ട് പിതാവിന്റെ നേതൃ ത്വ ത്തിൽ  യുകെയിലെ  എല്ലാ ക്നാനായ വൈദീകരോടുചേർന്നു അർപ്പിക്കുന്ന ആഘോഷമായ  വി. കുര്ബാനയോടു കൂടി  ആരംഭിക്കുന്ന തെക്കൻസ് 2019 , ലൈവ് മ്യൂസിക്കും , മാർഗം കളിയും , നാടവിളിയും , പുരാതന പാട്ടുകളും, ടോക്കുകളും , യുവജനങ്ങളെ  ആവേശത്തിലാറാടിക്കുന്ന  നിരവധി ഡാന്സുകളും അവസാനം യുവജനങ്ങളുടെ ഹരമായ  ഡിജെ (DJ) യും ഒത്തു ചേ രുമ്പോൾ  നവംബർ  9,  ശനിയാഴ്ച  ക്നാനായ യുവജനങ്ങളുടെ ദിനമായി മാറും . വൈകുന്നേരം 8   മണിയോടെ തെക്കൻസ് 2019 നു  തിരശീല  വീഴും .
പരിപാടികളുടെ വിജയത്തിനായി  UK KCYL സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെൽക്കം ഡാൻസ് , റിസപ്ഷൻ, ഫുഡ് , ലിറ്റർജി , പ്രോഗ്രാം , തുടങ്ങിയ വിവിധ സബ് കമ്മിറ്റികൾ ഒന്നിനൊന്നു മെച്ചതോടെ പ്രവർത്തിക്കുന്നു. ടെനിൻ ജോസിന്റെ  നേതൃത്വത്തിലുള്ള സെൻട്രൽ കമ്മിറ്റി ഓരോ സബ് കമ്മിറ്റികളുടെയും ചുക്കാൻ പിടിക്കുന്നു .  UKCYL പ്രസിഡന്റ് ടെനിൻ ജോസ് കടുതോടിൻറെ യും  സെക്രട്ടറി    BLAIZE  തോമസ്  ചേത്തലിന്റെയും നേത്രുത്വത്തിൽ   , മറ്റു കമ്മറ്റി അംഗങ്ങളായ വൈസ് പ്രസിഡണ്ട്  സെറിൻ  സിബി ജോസഫ്,  TRESSURER യേശുദാസ് ജോസഫ് , ജോയിന്റ് സെക്രട്ടറി ജസ്റ്റിൻ പാട്ടാറുകുഴിയിൽ എന്നിവർ ,  UKKCYL  നാഷണൽ  ചാപ്ലൈൻ  Fr  സജി മലയിൽ പുത്തെൻപുരയിലിന്റെ ശക്തമായ ആല്മീയ നേതൃത്വ ത്തിൽ  നാഷണൽ  DIRECTORS ആയ സിന്റോ  വെട്ടുകല്ലേൽ , ജോമോൾ സന്തോഷ്  എന്നിവരുടെ  ഗൈഡൻസിൽ  യുവജനങ്ങൾക്കായി ഒരു മഹാവിസ്മയം  തന്നെ തീർക്കുമെന്ന് ഉറപ്പാണ് .
മുഖ്യാതിഥി: ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്
മറ്റു വിശിഷ്ടാതിഥികൾ : മാർ ജോസഫ് സ്രാമ്പിക്കൽ (ബിഷപ്പ് ഓഫ് സിറോമലബാർ ഗ്രേറ്റ് ബ്രിട്ടൺ ), ശ്രീ. തോമസ് തൊള്ളൻമാവുങ്കൽ ( യു കെ കെ സി എ പ്രസിഡന്റ് ),  ശ്രീമതി . ടെസ്സി ബെന്നി (ukkcwf ) .

പരിപാടി ക്‌നാനായ പത്രത്തിൽ തൽസമയം സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ് 
കാര്യ പരിപാടികൾ :

08 :30  – രെജിസ്ട്രേഷൻ
09 :45 – പതാക ഉയർത്തൽ
10 :00 – വിശുദ്ധ കുർബാന
11 :45 – ഉച്ച ഭക്ഷണം
12 :15 – അതിഥി സ്വീകരണം
12 : 30 – ഉൽഘാടന സമ്മേളനവും, യു കെ കെ സി വൈ ൽ ടാലെന്റ് ഷോക്കേസും.
17 : 50 – നന്ദി പ്രകാശനം
18 : 00 – dj
19 : 30 – സമാപനം.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.