ഓര്‍മക്കൂട്ട് വര്‍ണോത്സവം നവംബര്‍ 9 ന്  ഉഴവൂര്‍ ഒ.എല്‍.എല്‍. ഹൈസ്‌കൂളില്‍

സിബി മുളകനാൽ 
ഓര്‍മക്കൂട്ട് വര്‍ണോത്സവം 2019 നവംബര്‍ 9-ാം തീയതി ഉഴവൂര്‍ ഒ.എല്‍.എല്‍. ഹൈസ്‌കൂളില്‍
ഓര്‍മ്മക്കൂട്ട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അകാലത്തില്‍പൊലിഞ്ഞുപോയ റോയി മാത്യുവിന്റെയും പീറ്റര്‍ ഡൊമനിക്കിന്റെയും ഓര്‍മ്മ നിലനിര്‍ത്തുവാന്‍ ഓര്‍മ്മക്കൂട്ട് വര്‍ണോത്സവം 2019 എന്നപേരില്‍ ഉഴവൂരിലെയും സമീപപ്രദേശങ്ങളിലെയും സ്‌കൂള്‍കുട്ടികളുടെ കലാവാസനയെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി LKG & UKG/LP/UP/HS വിഭാഗങ്ങളില്‍ ചിത്രരചനാമത്സരം നവംബര്‍ 9 ന് രാവിലെ 10 ന് നടത്തപ്പെടുന്നു. ഓരോ വിഭാഗത്തിലും 3 വീതം സമ്മാനങ്ങള്‍. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും ക്യാഷ് അവാര്‍ഡും LKG&UKG വിഭാഗത്തിലെ എല്ലാകുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കും.

മത്സരത്തിലെ നിബന്ധനകളും നിര്‍ദ്ദേശങ്ങളും
ഡ്രോയിംഗ്‌പേപ്പര്‍ സംഘാടകര്‍ നല്‍കും.
വരക്കാനാവശ്യമായ ടൂള്‍സ്/വാട്ടര്‍കളര്‍ എന്നിവകുട്ടികള്‍ കൊണ്ടുവരേണ്ടതാണ്.
H.S. & UP വിഭാഗത്തിന് വാട്ടര്‍കളര്‍/സ്‌കെച്ച്‌പെന്‍/ ക്രയോണ്‍സ് എന്നിവ ഉപയോഗിക്കാം.
പങ്കെടുക്കുന്നവര്‍ 9.30 എ.എം. ന് റിപ്പോര്‍ട്ട് ചെയ്യണം
മത്സരം രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണിവരെ (3 മണിക്കൂര്‍)
വിഷയം 10 മണിക്ക് നല്‍കും
പങ്കെടുക്കുന്നവര്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവും ഐഡി.കാര്‍ഡും കൊണ്ടുവരണം
പങ്കെടുക്കുന്നവര്‍ സ്‌കൂള്‍മുഖാന്തിരമോ ഓര്‍മ്മക്കൂട്ട് ഭാരവാഹികള്‍വഴിയോ രജിസ്റ്റര്‍ ചെയ്യണം
രജിസ്‌ട്രേഷനുള്ള അവസാന തീയതി 25.10.2019
സമ്മാനങ്ങള്‍: HS 1-ാം സമ്മാനം 1000 രൂപ, 2-ാം സമ്മാനം 750 രൂപ, 3-ാം സമ്മാനം 500 രൂപ.
UP 1-ാം സമ്മാനം 750 രൂപ, 2-ാം സമ്മാനം 650 രൂപ, 3-ാം സമ്മാനം 500 രൂപ.
LP 1-ാം സമ്മാനം 750 രൂപ, 2-ാം സമ്മാനം 650 രൂപ, 3-ാം സമ്മാനം 500 രൂപ.

LKG/UKG First-Second-Third: consolation prozesഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.