യേശുക്രിസ്തു പ്രപഞ്ചത്തിന്‍റെ മഹാവൈദ്യന്‍

1 യേശുക്രിസ്തു പ്രപഞ്ചത്തിന്‍റെ മഹാവൈദ്യന്‍
അവിടുന്ന് അവരെ പരീക്ഷിച്ചു.  അവിടുന്ന് അരുളിചെയ്തു, നീ നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ സ്വരം ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുകയും അവിടുത്തെ ദൃഷ്ടിയില്‍ ശരിയായതു പ്രവൃത്തിക്കുകയും, അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും, ചട്ടങ്ങള്‍ പാലിക്കുകയും ചെയ്താല്‍ ഞാന്‍ ഈജിപ്തുകാരുടെമേല്‍ വരുത്തിയ മഹാമാരികളൊന്നും നിന്‍റെ മേല്‍ വരുത്തുകയില്ല.  ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ്.
പുറപ്പാട് 15:26
2 യേശു ഒരു സര്‍ജന്‍ .  ശസ്ത്രക്രിയാവിദഗ്ധന്‍ മനുഷ്യനില്‍ നിന്ന് എടുത്ത വാരിയെല്ല് കൊണ്ട് അവിടുന്ന് ഒരു സ്ത്രീക്ക് രൂപം കൊടുത്തു.  അവളെ അവന്‍റെ മുമ്പില്‍ കൊണ്ടുവന്നു.
ഉല്‍പത്തി 2:22
3 യേശു ഒരു അിലവെേലശേെേ & ുഹമശെേര ൗൃഴെലീി
അതുകൊണ്ട് ദൈവമായ കര്‍ത്താവ് മനുഷ്യനെ ഒരു ഗാഢനിദ്രയിലാഴ്ത്തി.  ഉറങ്ങിക്കിടന്ന അവന്‍റെ വാരിയെല്ലുകള്‍ ഒന്ന് എടുത്തതിനുശേഷം അവിടം മാംസംകൊണ്ട് മൂടി.
ഉല്‍പത്തി 2:21
4 യേശു ഒരു നേത്രരോഗ വിദഗ്ദ്ധന്‍
യേശു ഉള്ളലിഞ്ഞ് അവരുടെ കണ്ണുകളില്‍ സ്പര്‍ശിച്ചു.  തല്‍ക്ഷണം അവര്‍ക്ക് കാഴ്ചകിട്ടി.  അവരും അവനെ അനുഗമിച്ചു.
മത്തായി 20:34
5 യേശു ഒരു അസ്ഥിരോഗ വിദഗ്ദ്ധന്‍
തല്‍സമയം മുടന്തര്‍, വികലാംഗര്‍, അന്ധര്‍, ഊമര്‍ തുടങ്ങി പലരേയും കൂട്ടിക്കൊണ്ട് വലിയ ജനക്കൂട്ടങ്ങള്‍ അവിടെ വന്ന് അവന്‍റെ കാല്‍ക്കല്‍ കിടത്തി.  അവന്‍ അവരെ സുഖപ്പെടുത്തി.
മത്തായി 15:30
6 യേശു ഒരു ഋ.ച.ഠ.സ്പെഷിലിസ്റ്റ്
ബധിരനും, സംസാരത്തിന് തടസ്സമുണ്ടായിരുന്നവനുമായ ഒരുവനെ അവര്‍ അവന്‍റെയടുത്ത് കൊണ്ടുവന്നു.  അവന്‍റെ മേല്‍ കൈകള്‍ വെയ്ക്കണമെന്ന് അവര്‍ അവനോട് അപേക്ഷിച്ചു. യേശു അവനെ ജനക്കൂട്ടത്തില്‍ നിന്നും മാറ്റിനിറുത്തി, അവന്‍റെ ചെവികളില്‍ വിരലുകളിട്ടു.  തുപ്പലുകൊണ്ട് അവന്‍റെ നാവില്‍ സ്പര്‍ശിച്ചു സ്വര്‍ഗത്തിലേക്ക് നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് അവനോട് പറഞ്ഞു എഫാത്താ തുറക്കപ്പെടട്ടെ എന്നതും ഉടനെ അവന്‍റെ ചെവികള്‍ തുറന്നു. നാവിന്‍റെ കെട്ടഴിഞ്ഞു.  അവന്‍ സ്ഫുടമായി സംസാരിച്ചു.
മര്‍ക്കോസ് 7-32:35
7 യേശു ഒരു പല്ല് രോഗ വിദഗ്ദ്ധന്‍
അവര്‍ ഇനിമേല്‍ രക്തവും, മ്ലേച്ഛ-മാംസവും, ഭക്ഷിക്കുകയില്ല.  ദൈവത്തിന്‍റെ അവശിഷ്ട ജനമാകും, അവര്‍ യൂദായിലേ ഒരു കുലത്തേപ്പോലാകും.  എക്രോണ്‍ ജബുസ്യലേപ്പോലെയാകും.
സഖിറിയ 9:7
8 യേശു ഒരു ചലൗൃീഹീഴശെേ
ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കുവാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്ന് നിങ്ങള്‍ അറിയേണ്ടതിനാണിത്.  അനന്തരം അവന്‍ തളര്‍വാതരോഗിയോട് പറഞ്ഞു. എഴുന്നേറ്റ് നിന്‍റെ ശയ്യയുമെടുത്ത് വീട്ടിലേക്ക് പോവുക.
മത്തായി 9:7
9 യേശു ഒരു ഹൃദ്രോഗ വിദഗ്ദ്ധന്‍
ഒരു പുതിയ ഹൃദയം നിങ്ങള്‍ക്ക് ഞാന്‍ നല്‍കും.  ഒരു പുതു ചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്ഷേപിക്കും.  നിങ്ങളുടെ ശരീരത്തില്‍ നിന്നും ശിലാഹൃദയം എടുത്തുമാറ്റി മാംസള ഹൃദയം ഞാന്‍ നല്‍കും.
എസക്കിയേല്‍ 36:26
10 യേശു ഒരു ത്വക് രോഗ വിദഗ്ദ്ധന്‍
അപ്പോള്‍ ഒരു കുഷ്ഠരോഗി അടുത്ത് വന്ന് താണുവണങ്ങിപ്പറഞ്ഞു.  കര്‍ത്താവേ അങ്ങേയ്ക്ക് മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും. യേശു കൈനീട്ടി അവനെ സ്പര്‍ശിച്ചുകൊണ്ട് അരുള്‍ ചെയ്തു. എനിക്ക് മനസ്സാണ്, നിനക്ക് ശുദ്ധിവരട്ടെ.  തല്‍ക്ഷണം കുഷ്ഠം മാറി അവന് ശുദ്ധി വന്നു.
മത്തായി 8-2:3
11 യേശു ഒരു കിഡ്നി രോഗ വിദഗ്ദ്ധന്‍
അവിടെ ഒരു മഹോദര രോഗി ഉണ്ടായിരുന്നു.  യേശു നിയമഞ്ജരോടും, ഫരിസേയരോടുമായി ചോദിച്ചു.  സാബത്തില്‍ രോഗശാന്തി നല്‍കുന്നത് അനുവദനീയമാണോ, അല്ലയോ?  അവര്‍ നിശബ്ദരായിരുന്നു.  യേശു അവനെ അടുത്ത് വിളിച്ച് സുഖപ്പെടുത്തി അയച്ചു.
ലൂക്കാ 14-2:4
12 യേശു ഒരു   ഋൗൃീഹീഴശെേ
ഒരേ ആത്മാവ്തന്നെ ഒരുവന് വിശ്വാസവും, വേറൊരുവന് രോഗശാന്തിക്കുള്ള വരവും നല്‍കുന്നു.
കൊറിന്ത്യന്‍സ് 12:9
13 യേശു ഒരു  ശിശുരോഗ വിദഗ്ദ്ധന്‍
ഇതു കണ്ടപ്പോള്‍ യേശു കോപിച്ച് അവരോട് പറഞ്ഞു.  ശിശുക്കള്‍ എന്‍റെയടുത്ത് വരാന്‍ അനുവദിക്കുവിന്‍.  അവരെ തടയരുത്.  എന്തെന്നാല്‍ ദൈവ രാജ്യം അവരേപ്പോലുള്ളവരുടേതാണ്.
മാര്‍ക്കോസ് 10:14
14 യേശു ഒരു ഏ്യിലരീഹീഴശെേ
അവിടുന്ന് വന്ധ്യയ്ക്ക് വസതികൊടുക്കുന്നു.  മക്കളെ നല്‍കി അവളെ സന്തുഷ്ടായക്കുന്നു.  കര്‍ത്താവിനെ സ്തുതിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 113:9
15 യേശു ഒരു   മാനസിക രോഗ വിദഗ്ദ്ധന്‍
അപ്പോള്‍ അവ ആ മനുഷ്യനെ വിട്ട് പന്നികളില്‍ പ്രവേശിച്ചു.  പന്നികള്‍ കിഴ്ക്കാം തൂക്കായ തീരങ്ങളിലൂടെ തടാകത്തിലേക്ക് പാഞ്ഞുചെന്ന് മുങ്ങിച്ചത്തു.
ലൂക്കാ 8:33

16 യേശു ഒരു കാന്‍സര്‍ രോഗ വിദഗ്ദ്ധന്‍
ഹെസക്കിയാ രോഗ ബാധിതനായി മരണത്തോടടുത്തു.  ആമോസിന്‍റെ പുത്രന്‍ ഏശയ്യാ പ്രവാചകന്‍ അടുത്ത് ചെന്ന് പറഞ്ഞു, കര്‍ത്താവ് അരുളിചെയ്യുന്നു, നീ വീട്ട് കാര്യങ്ങള്‍ ക്രമപ്പെടുത്തുക.  എന്തെന്നാല്‍ നീ മരിക്കും, സുഖം പ്രാപിക്കുകയില്ല.  ഹെസക്കിയാ ചുവരിലേക്ക് മുഖം തിരിച്ച് കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചു.  കര്‍ത്താവേ ഞാന്‍ എത്രവിശ്വസ്തമായും, ആത്മാര്‍ത്തമായും ആണ് അങ്ങയുടെ മുന്നില്‍ നന്മ പ്രവര്‍ത്തിച്ചത്, എന്ന് ഓര്‍ക്കേണമേ.  പിന്നെ അവന്‍ ദുഖത്തോടെ കരഞ്ഞു.  കൊട്ടാരത്തിന്‍റെ അങ്കണം വിടുന്നതിന് മുന്‍പ് തന്നേ ഏശയ്യായ്ക്ക് കര്‍ത്താവിന്‍റെ അരുളപ്പാടുണ്ടായി.  നീ മടങ്ങിച്ചെന്ന് എന്‍റെ ജനത്തിന്‍റെ രാജാവായ ഹെസക്കി യായോട് അവന്‍റെ പിതാവായ ദാവീദിന്‍റെ  ദൈവമായ കര്‍ത്താവ് ഇപ്രകാരം അറിയിക്കുന്നു എന്ന് പറയുക.  ഞാന്‍ നിന്‍റെ കണ്ണീര്‍ കാണുകയും, പ്രാര്‍ത്ഥന കേള്‍ക്കുകയും ചെയ്തിരിക്കുന്നു.  ഞാന്‍ നിന്നെ സുഖപ്പെടുത്തുന്നു.  മൂന്നാം ദിവസം നീ കര്‍ത്താവിന്‍റെ ആലയത്തിലേക്ക് പോകും.  ഞാന്‍ നിന്‍റെ ആയുസ്സ് പതിനഞ്ച് വര്‍ഷം കൂടി നീട്ടും അസീറിയാ രാജാവിന്‍റെ കൈകളില്‍ നിന്നു നിന്നേയും ഈ നഗരത്തേയും ഞാന്‍ രക്ഷിക്കും.  എന്‍റെ ദാസനായ ദാവീദിനേയും പ്രതി ഈ നഗരത്തെ ഞാന്‍ സംരക്ഷിക്കും.
2: രാജാക്കന്‍മാര്‍ 20-1:7
17 യേശു ഒരു ഭിഷഗ്വരന്‍
അവിടുന്ന് നിന്‍റെ അകൃത്യങ്ങള്‍ ക്ഷമിയ്ക്കുന്നു. നിന്‍റെ രോഗങ്ങള്‍ സുഖ പ്പെടുത്തുന്നു.
സങ്കീര്‍ത്തനങ്ങള്‍ 103:3
18 യേശു നിന്‍റെ ജീവിതത്തേ തന്നെ മാറ്റിമറിയ്ക്കുന്ന ഒരു യഥാര്‍ത്ഥ ഡോക്ടര്‍
അധികം താമസിയാതെ യേശു ദൈവപുത്രനാണെന്ന്, അവന്‍ സിനഗോ ഗുകളില്‍ പ്രസംഗിക്കുവാന്‍ തുടങ്ങി.
അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 9:20
മോഷ്ടിക്കാനും, കൊല്ലാനും, നശിപ്പിക്കാനുമാണ് കള്ളന്‍ വരുന്നത്.  ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകുവാനും, അത് സമൃദ്ധമായി ഉണ്ടാകു വാനുമാണ്.
യോഹന്നാന്‍ 10:10
യേശുവിനെ നമ്മുടെ നാനാതരത്തിലുള്ള രോഗങ്ങള്‍ പരിഹരിക്കുന്ന ഒരു മഹാവൈദ്യനായി ചിത്രീകരിക്കുന്ന ബൈബിളിലെ ഈ 20 ഉദ്ധരണികള്‍ ഇപ്പോള്‍ വ്യാപകമായിട്ട് സമൂഹമാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ പ്രചരിക്കുന്ന ഒന്നാണ്.  ഞാന്‍ ഇതിന് മജ്ജയും മാംസവും ജീവനും സത്യവും കൊടുത്തു എന്നുമാത്രം. അജ്ഞാതനായ ഇതിന്‍റെ എഴുത്തുകാരാ നിനക്ക് സ്നേഹവന്ദനം, നന്ദി, അഭിവാദ്യങ്ങള്‍, ഞങ്ങളെ ഓരോരുത്തരേയും ഈ മഹാവൈദ്യന്‍റെ അപദാനങ്ങള്‍ വെളിപ്പെടുത്തി തന്നതിന്.

Reji Thomas

 godsownsonreji

  Email:[email protected]ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.