ഉഴവൂര്‍ മുഡികുന്നേല്‍ സീന ഷിബു യു.കെ. യില്‍ നിര്യാതയായി

സാലിസ്ബറി (UK) : സെന്റ്. പോൾ ക്നാനായ മിഷനിലെ ഇടവകാംഗമായ സാലിസ്ബറിയിൽ കോട്ടയം സ്വദേശിയായ നേഴ്സ് മരണമടഞ്ഞു . അറുന്നൂറ്റിമംഗലം ഇടവകാംഗമായ സീന ഷിബു ( 41 ) വാണ് മരണത്തിന് കീഴടങ്ങിയത് . ഏറെ നാളായി അർബുദരോഗ ബാധിതയായി ചികിത്സയിലായിരുന്നു . ഇന്ന് നവംബർ ഒന്ന് പുലർച്ചെ 3.45 ഓടെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം . ഉഴവൂർ സ്വദേശിയായ ഷിബു ജോൺ ഭർത്താവാണ് . നിഖിൽ ( 14 ) , നിബിൻ ( 10 ) , നീൽ ( 5 ) എന്നിവരാണ് മക്കൾ . സാലിസ്ബറി എൻ എച്ച് എസ് ട്രസ്റ്റിൽ നേഴ്സായി ജോലി ചെയ്തിരുന്ന സീന ഷിബു പൊതുരംഗങ്ങളിലും സജീവമായിരുന്നു . സാലിസ്ബറി മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് , സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള എസ് എം എയുടെ മികച്ച സംഘാടകയാണ് . സംസ്കാരം പിന്നീട് നാട്ടിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു .ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.