“ഓർമ്മയിലെ മടമ്പം” UK-മടമ്പം സംഗമം  വെള്ളി, ശനി, ഞായർ  ദിവസങ്ങളിൽ

ലണ്ടൻ: മലബാറിലെ പ്രശസ്ത കുടിയേറ്റ ഗ്രാമമായ  മടമ്പം, അലക്സ്നഗർ  പ്രദേശങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെയും, വിവാഹം കഴിക്കപ്പെട്ടവരുടെയും സംഗമമായ “മടമ്പം സംഗമം”  ഈ വരുന്ന വെള്ളി, ശനി, ഞായർ (നവം.1,2,3 ) ദിവസങ്ങളിൽ കേംബ്രിഡ്ജ്ഷെയറിലുള്ള ഫാം ഹൗസിൽ വച്ച്  നടത്തപ്പെടുന്നതാണ്.1943 -ൽ മലബാർ മേഖലയിലേക്ക് നടത്തിയ സംഘടിത കുടിയേറ്റത്തിനുശേഷം  അവരുടെ പിൻതലമുറക്കാരും, അതുപോലെ ഈ പ്രദേശങ്ങളിൽ താമസിക്കുന്ന മറ്റുള്ളവരും, 2000 ത്തിനു ശേഷം ഇംഗ്ലണ്ടിലേക്ക് മറ്റൊരു കുടിയേറ്റം നടത്തുകയുണ്ടായി, അവരുടെ ഒത്തുചേരലാണ് ” ഓർമ്മയിലെ മടമ്പം” എന്ന പേരിൽ എല്ലാവർഷവും നടത്തുന്നത്.  കുടിയേറ്റതിന്റെയും,  ഒപ്പംജന്മനാടിന്റെയും ഗൃഹാതുര സ്‌മരണകള്‍ പങ്കുവെച്ച്‌, നാട്ടുവിശേഷങ്ങള്‍ കൈമാറി, പരസ്പരം പരിചയം പുതുക്കുവാനുള്ള ഈ അവസരത്തിലേക്ക്‌  എല്ലാ  മടമ്പം, അലക്സ്നഗർ നിവാസികളെയും   സ്നേഹപൂർവ്വം  ക്ഷണിക്കുന്നു.സംഗമത്തില്‍ വിവിധ കലാപരിപാടികളും, കായിക മത്സരങ്ങളും, രുചിയേറിയ ഭക്ഷണവിഭവങ്ങളും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 

സാബു നടകുഴയ്ക്കൽ: 07427 823687 

ബിനോയി പല്ലോന്നിയിൽ :07868 064181

Venue: STANLEY GRANGE, 

REDMOOR LANE, 

WISBECH, CAMBRIDGESHIRE, 

PE14 0RN.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.