യോർക്ക്ഷയർ  ആൻഡ് ഹംബർ  യുക്മ   റീജിയണൽ  കലാമേളയിൽ  ക്നാനായ  കുരുന്നുകൾക്ക്  നക്ഷത്ര  തിളക്കം

കഴിഞ്ഞ  ദിവസം  ഹള്ളിൽ   വെച്ച്  നടത്തപ്പെട്ട  മത്സരത്തിൽ  കലാപ്രതിഭയായി  രോഹിത്  ഷൈനും  കലാതിലകമായി  ഹെലന  സ്റ്റീഫൻ  കല്ലടയിലും  തിരഞ്ഞെടുക്കപ്പെട്ടു. മത്സരിച്ച  നാലിനങ്ങളിലും  വിജയിച്ചുകൊണ്ടാണ്  രണ്ടുപേരും  ഇതിനർഹരായത്. രോഹിത്  സോളോ സോങ്, സോളോ ഡാൻസ്, സ്റ്റോറി ടെല്ലിങ്, ഗ്രൂപ്പ്‌ ഡാൻസ്  എന്നിവയിൽ  സമ്മാനങ്ങൾ  വാങ്ങിയപ്പോൾ  ഹെലന മോണോആക്ട്, മലയാളം പ്രസംഗം,  സോളോ  ഡാൻസ്  ഗ്രൂപ്പ്‌ ഡാൻസ്  എന്നിവയിലാണ്  നേടിയത്. രോഹിത്  ഷൈൻ,  ഷൈൻ  ഫിലിപ്പ്  ഷിജി  ഷൈൻ  ദമ്പതികളുടെ  മകനും ക്നാനായ  കലാമേളയിൽ  കലാപ്രതിഭ  ലഭിച്ച  രോഹൻ ഷൈനിന്റെ  സഹോദരനും  ആണ്. കലാതിലകത്തോടൊപ്പം  ഭാഷാ  കേസരി  പട്ടവും  ലഭിച്ച  ഹെലന,  സ്റ്റീഫൻ  കല്ലടയിലിന്റെയും  സോളി  സ്റ്റീഫന്റെയും  പുത്രിയാണ്. രണ്ട് പേർക്കും  ക്നാനായ  പത്രത്തിന്റെ  ആശംസകൾ.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.