ദുബായ്‌ ക്‌നാനായ കുടുംബയോഗത്തിന്റെ ഓണാഘോഷം വിപുലമായ രീതിയില്‍ ആഘോഷിച്ചു

ദുബായ്‌ ക്‌നാനായ കുടുംബയോഗത്തിന്റെ ഓണാഘോഷം ദുബായിലുള്ള ജേക്കബ്‌ ഗാര്‍ഡന്‍ ഹോട്ടലില്‍ വച്ച്‌ വിപുലമായ രീതിയില്‍ ആഘോഷിച്ചു. ദുബായ്‌ കുടുംബയോഗം പ്രസിഡന്റ്‌ ലൂക്കോസ്‌ എരുമേലിക്കര അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ദുബായ്‌ കെ.സി.സി. സെക്രട്ടറി ജോബി വള്ളിനാ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. കെ.സി.സി. മിഡിലീസ്റ്റ്‌ ചെയര്‍മാന്‍ ടോമി സൈമണ്‍ നെടുങ്ങാട്ട്‌ ഉദ്‌ഘാടനം ചെയ്യുകയും അതിനുശേഷം കുടുംബനാഥന്‍ ഓണ സന്ദേശം നല്‍കുകയും ചെയ്‌തു. കെ.സി.വൈ.എല്‍ പ്രസിഡന്റ്‌ സോണല്‍ കെ.സി.സി.യു.എ.ഇ ഡെലിഗേറ്റ്‌ വിന്‍സെന്റ്‌, കെ.സി.സി.ഐ സെക്രട്ടറി ബെന്നി ലൂക്കോസ്‌ ഒഴുങ്ങാലില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന്‌ നടന്ന ഓണാഘോഷ പരിപാടികള്‍ മാവേലിയുടെ എഴുന്നള്ളത്തോടെ ആരംഭിച്ചു. ജയ്‌മോന്‍ കെ. ജേക്കബിന്റെ നേതൃത്വത്തില്‍ അവതാരകരായി സ്റ്റീഫന്‍ ജോസഫ്‌ കരിംതോട്ടി, ഫെഡോറ റെജി, ക്രിസ്റ്റി ജോബി, അലീന അലക്‌സാണ്ടര്‍, നവീന്‍ വിന്‍സെന്റ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. കെ.സി.ഡബ്ല്യ.എ അവതരിപ്പിച്ച തിരുവാതിര മികച്ച നിലവാരം പുലര്‍ത്തുകയുണ്ടായി. ചാറ്റ്‌ വിത്ത്‌ മാവേലി, ഓണപ്പാട്ട്‌, ഗെയിംസ്‌, കെ.സി.എസ്‌.എല്‍, കെ.സി.വൈ.എല്‍, ചെറിയ കുട്ടികള്‍ എന്നിവരുടെ ഗ്രൂപ്പ്‌ ഡാന്‍സ്‌ ഓണ പരിപാടികള്‍ക്ക്‌ മിഴിവേകി. പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസിലും ഉന്നത വിജയം വരിച്ച കുട്ടികള്‍ക്ക്‌ മൊമെന്റോ നല്‍കി ആദരിക്കുകയുണ്ടായി. ദുബായില്‍ നിന്നും നിര്‍ത്തി നാട്ടിലേക്ക്‌ പോകുന്ന ദീപു സിറിയക്ക്‌, ജിക്കു ജോണിനും കുടുംബത്തിനും ദുബായ്‌ കെ.സി.സി.യുടെ യാത്രയപ്പ്‌ നല്‍കി. വിഭവ സമൃദ്ധമായ ഓണ സദ്യക്ക്‌ ശേഷം കെ.സി.ഡബ്ല്യു.എ യുടെ നേതൃത്വത്തില്‍ ഒരു സ്‌കിറ്റ്‌ നടത്തുകയുണ്ടായി. രാവിലെ 10 മണിയോടുകൂടി ആരംഭിച്ച ഓണപരിപാടികള്‍ ഏകദേശം 200 ഓളം അംഗങ്ങള്‍ പങ്കെടുത്തു. വൈകിട്ട്‌ അഞ്ച്‌ മണിയോടുകൂടി ദുബായ്‌ ട്രഷറര്‍ ബിജുമോന്‍ അറയ്‌ക്കല്‍ അര്‍പ്പിച്ച കൃതജ്ഞതയോടുകൂടി ഓണാഘോഷം സമാപിച്ചു.

 

 







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.