ക്നാനായ കത്തോലിക്ക അസോസിയേഷൻ ജിദ്ദ, സൗദി അറേബ്യ ഓണാഘോഷ നിറവിൽ

ജിദ്ദ,  ക്നാനായ  കത്തോലിക്ക അസ്സോസിയേഷൻ്റെ ഓണാഘോഷങ്ങൾ വളരെ വിപുലമായ രീതിയിൽ രേഹിലി വില്ലയിൽ വെച്ച് ആഘോഷിച്ചു.  വീടുകളിൽ നിന്ന് ക്നാനായ               കുടുബിനികൾ ഉണ്ടാക്കിക്കൊദ്ധുവന്ന വിവിധതരം കറികളോടു കുടിയ ഓണസദ്യയോട് കൂടിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.   സ്വാദിഷ്ടമായ ഉച്ച ഊണിനുശേഷം           പ്രസിഡന്റ് സനു ചേരവാലേൽന്റെ അദ്യക്ഷതവഹിക്കുകയും, സെക്രട്ടറി ടോമി                 പുന്നൻ മുണ്ടംതടത്തിൽ മുൻകാല  പ്രവർത്തന റിപ്പോർട്ടും, കണക്കും അവതരിപ്പിച്ചു പരിപാടികൾക്ക് തുടക്കം കുറിച്ചു.   തുടർന്ന് കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച            വിവിധ ഇനം കലാപരിപാടികൾ സദസിനെ ആനദലഹരിയിലാഴ്ത്തി.

ക്നാനായ കുടുംബിനികൾ അവതരിപ്പിച്ച തിരുവാതിര, പുരുഷന്മാരുടെ ഡാൻസ് എന്നിവർ  അരങ്ങിനു കൊഴുപ്പേകി.  കലാപരിപാടികൾക്ക് ശേഷം വിവിധ തരം കുടുംബ മത്സരങ്ങൾ,  കായികമത്സരങ്ങൾ എന്നിവ നടത്തപ്പെടുക ഉണ്ടായി. പരിപാടികൾക്ക് സാന്റി മാത്യു വെള്ളെയപുള്ളിൽ, മനു മാത്യു പണ്ടാരശ്ശേരി, സജി കുര്യാക്കോസ് മുണ്ടക്കപ്പറമ്പിൽ  എന്നിവർ നേതൃതും നൽകി. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായി നടത്തിയ  വടംവലി മത്സരം ശക്തമായതും വാശിയേറിതുമായിരുന്നു.  മത്സരത്തിൽ വിജയിച്ച  എല്ലാവർക്കും പരിപാടിയുടെ അവസാനം സമ്മാനദാനം നൽകുകയുണ്ടായി.          പരിപാടികൾക്ക് ജോജോ  കുരുവിള പാലത്തടത്തിൽ, ബെന്നി പഴയപുരയിൽ, ജോമോൻ  തോമസ് കുഴിയമ്പറമ്പിൽ, സാബു കുര്യാക്കോസ് മുണ്ടക്കപ്പറമ്പിൽ,         സിനു  തോമസ് പള്ളികുന്നേൽ, സാജു  കുര്യാക്കോസ് കാഞ്ഞിരപ്പാറയിൽ,         ജോജിമോൻ  ജോർജ് മുല്ലപ്പള്ളിൽ, ദാസ്‌മോൻ  തോമസ് വെമ്പനിക്കൽ                                              എന്നിവർ വിവിധ പരിപാടികൾക്ക് നേതൃതും നൽകി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.