തലമുറകളുടെ സംഗമം ഫോർമേർ ലീഡേഴ്‌സ് നാഷണൽ കോഡിനേറ്റർസ് സജ്ജമായി
ചിക്കാഗോ : കെ സി വൈ എൽ ജൂബിലിയോടെ അനുബന്ധിച്ചു ചിക്കാഗോയിൽ നടക്കുന്ന തലമുറകളുടെ സംഗമത്തിൽ നാഷണൽ കോഡിനേഷൻ കമ്മറ്റി നിലവിൽ വന്നു. ജോണിക്കുട്ടി പിള്ളവീട്ടിൽ ചെയർമാനായി അമേരിക്കയിലെ വിവിത സിറ്റികാലിൽ നിന്നുള്ള മുൻകാല കെ സി വൈ എൽ ഭാരവാഹികളാണ് ഈ കമ്മറ്റിയുടെ ചുമതല വഹിക്കുന്നത്. കടുത്തുരുത്തി ഫൊറോനാ മുൻ പ്രെസിഡണ്ടും കെ സി സി എൻ എ മുൻ പ്രസിഡന്റുമായ ബേബി മണക്കുന്നേൽ (ഹ്യുസ്റ്റൺ), മുൻ രൂപതാ ട്രഷർ എബി തെക്കനാട്ട് (മിയാമി) മുൻ കൈപ്പുഴ ഫോ ഭാരവാഹിയും മാന്നാനം യൂണിറ്റ് പ്രെസിഡന്റ്, സാൻഹൊസെ ക്നാനായ അസോസിയേഷൻ പ്രെസിഡന്റ് വിവൻ ഓണശ്ശേരിൽ (സാൻഹൊസെ) മുൻ കൈപ്പുഴ ഫൊറോനാ പ്രെസിഡന്റ് ഷീജോ പഴയംപള്ളി (സ്നന്റോണിയോ) മുൻ കടുത്തുരുത്തി ഫൊറോനാ പ്രെസിഡന്റ് ജോബോയ് മണലേൽ (ബോസ്റ്റൺ) കെ സി വൈ എൽ 10 വാർഷികം കൈപ്പുഴയിൽ നടന്നപ്പോൾ കൈപ്പുഴ കെ സി വൈ എൽ പ്രെസിഡന്റ് ആയിരുന്ന ജോസ് ലൂക്കോസ് പള്ളികിഴക്കേതിൽ (ഡിട്രോയിറ്റ്‌) കെ സി വൈ എൽ സംഘടനാ ക്യാമ്പുകളിൽ ക്ലാസുകൾ നയിച്ചിരുന്ന കല്ലറ പഴയപള്ളി യൂണിറ്റ് അംഗം സാബു തടിപ്പുഴ (ന്യൂയോർക്ക്) കല്ലറ കെ സി വൈ എൽ മുൻ പ്രെസിഡന്റ് സാജു വട്ടകുന്നത്ത് (അറ്റ്ലാന്റാ) എന്നിവരാണ് അമേരിക്കയിലെ വിവിധ നഗരങ്ങളെ പ്രീതിനിധീകരിച്ചു ഈ സംഗമത്തിൽ എത്തിച്ചേരുന്നത്.
 കൂടാതെ കെ സി വൈ എൽ മുൻ അതിരൂപതാ ഭാരവാഹികളായ  ഡോമി തറയിൽ (മിനസോട്ട) ബോബി മഴുവഞ്ചേരിൽ ( ഒഹായോ) എന്നിവരും വിവധ നഗരങ്ങളെ പ്രീതിനിധികരിക്കും, എന്നാൽ ഇവർ ഈ സംഗമത്തിന്റെ സ്റ്റീയറിങ് കമ്മറ്റിയിലും പ്രവർത്തിച്ചു വരുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.