പുസ്തക നിരൂപണം ഒരു ക്നാനായ ചരിത്രത്തിന്‍റെ  നേർകാഴ്ച

അഡ്വ: ജോസ് ഫിലിപ്പ് ചെങ്ങളവൻ

CURRENT BOOKS , AUGUST 2019  , PAGES : 64   വില: 120

ഒരു ക്നാനായ ചരിത്രത്തിന്റെ  നേർകാഴ്ച   

“  അഡ്വ: ജോസ് ഫിലിപ്പ് ചെങ്ങ ളവൻന്‍റെക്നാനായ സമൂഹവും  കേരള ക്രൈസ്‌തവരും” എന്ന ചെറിയ പുസ്തകം വഴി ,വലിയ ,വലിയ  ചരിത്ര  കാഴ്ചകൾ , നമ്മുക്ക്  മുന്നിൽ ക്നാനായ മക്കൾക്ക്  മുന്നിൽ  അഡ്വ: ജോസ് ഫിലിപ്പ് ചെങ്ങളവൻ അനാവൃതമാകുന്നു ഇതിൽ 10 -ഗഹനമായിട്ടുള്ള  ലേഖനങ്ങളും 6 – പഠനോന്മുഖ  കുറിപ്പു  ഉണ്ട്  AD -345  മുതൽ  2020 -വരെയുള്ള ക്നാനായ സമൂദായം   അന്ന്, ഇന്ന് , ഇനി എന്ത് എന്ന് നമ്മുടെ സാധാരണക്കാരിൽ, സാധാരണകരായിട്ടുള്ള ക്നാനായ മക്കളുടെ  മുന്നിൽ അനാവൃതമാക്കപ്പെടുന്നു.

അതുകൊണ്ട്തന്നെയാനല്ലോ , വ്യത്യസ്ത കാലഘട്ടങ്ങളിലുള്ള നമ്മുടെ റവസമൂഹം കടന്നുവന്ന ചരിത്രങ്ങളും  ഇന്ത്യയിൽ തന്നെ ന്യൂനപക്ഷങ്ങളിൽ, ന്യൂനപക്ഷമായിട്ടുള്ള ക്നാനായ  മക്കളെ  കുറിച്ചുള്ള തന്‍റെ വര മൊഴികളിലൂടെ  അഡ്വ: ജോസ് ഫിലിപ്പ് ചെങ്ങളവൻ അനശ്വരമാകുന്നത്. ഈ ലഘു പുസ്തകം വായിച്ചുകഴിയുമ്പോൾ നാം നമ്മുടെ അസ്തിത്വത്തിൽ  അഭിമാനിക്കും തീർച്ച . കാരണം  നാം ക്നാനായ സമൂഹം നമ്മുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു നൂറ്റാണ്ടിലൂടെ/ഘട്ടത്തിലൂടെയാണ്കടന്ന്പോയിക്കൊണ്ടിരിക്കുന്നത് .

കടമ്മനിട്ട താമരാക്ഷന്‍റെ വളരെ പ്രസിദ്ധമായിട്ടുള്ള കവിത ശകല മുണ്ട്

   ” നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് “

                     “ അതുപോലെ തന്നെ ഞാനും നിങ്ങളോടു പറയുന്നു”

ക്നാനായ മക്കളെ നിങ്ങളോർക്കുക .നിങ്ങളെങ്ങനെ നിങ്ങളായെന്ന് ഇതിനുള്ള ഉത്തരം  ക്നാനായകാരുടെയും, വിവിധ ക്നാനായ സംഘടനകളുടെയും ജീവനായിട്ട് പ്രവർത്തിച്ച, പ്രവർത്തിക്കുന്ന അഡ്വ: ജോസ് ഫിലിപ്പ് ചെങ്ങളവൻ എഴുതിയ ഈ  ചെറിയ വലിയ പുസ്തകം വഴി  നിങ്ങൾക്ക് ലഭിക്കുന്നു . ഈ  പുസ്തകം  ലോകത്തെമ്പാടുമുള്ള ക്നാനായ മക്കൾ നിർബന്ധമായിട്ടും വാങ്ങിക്കുകയും  വായിക്കുകയും  ചെയ്യേണ്ടാതാണ് .

കോപ്പികൾക്ക് :

ജ്യോതി ബുക്ക്  ഹൗസ്സ് & ഗ്രാന്‍റ് ബുക്ക്സ് , അനുപമ  തിയേറ്ററിനു സമീപം , കോട്ടയം

അഡ്വ: ജോസ് ഫിലിപ്പ് ചെങ്ങളവൻ  MOB: 9447305043

പുസ്തക നിരൂപണം നടത്തിയത് 

റെജി തോമസ്   ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.