കിടങ്ങുർ കെ.സി.ഡബ്ള്യൂ.എ ഫൊറോന വാര്‍ഷികം നടത്തി

കിടങ്ങൂര്‍: കിടങ്ങൂര്‍ ഫൊറോന കെ.സി.ഡബ്ള്യൂ.എ വാര്‍ഷികവും കലാകായിക മത്സരങ്ങളും സെന്‍റ് മേരീസ് പള്ളിയില്‍ നടത്തി. ഫൊറോന യിലെ എല്ലാ ഇടവകയില്‍ നിന്നും അംഗങ്ങള്‍ മത്സരങ്ങളില്‍ സംബന്ധിച്ചു. വിജയികള്‍ക്ക് ഫൊറോന ചാപ്ളിയ്ന്‍ ഫാ. ജോണ്‍ ചേന്നാകുഴി സമ്മാനങ്ങള്‍ വിതരണം ചെയ്തു. പുരാതന പാട്ട് മത്സരത്തില്‍ ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളി ടീം വിജയിച്ചു. അസി. വികാരി ഫാ.ജയ്സണ്‍ പള്ളിക്കരയും സംബന്ധിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.