ചൈതന്യ കാര്‍ഷികമേള ഭക്ഷ്യസുരക്ഷ സന്ദേശ യാത്രയ്ക്ക് മലങ്കര മേഖലയില്‍ സ്വീകരണം സംഘടിപ്പിച്ചു

പാച്ചിറ:  21-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയ സംഘ മഹോത്സവത്തിനും മുന്നോടിയായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ഭക്ഷ്യസുരക്ഷ വിളംബര സന്ദേശ യാത്രയ്ക്ക് മലങ്കരമേഖലയുടെ നേതൃത്വത്തില്‍ പരുത്തുംപാറയില്‍ സ്വീകരണം സംഘടിപ്പിച്ചു. സ്വീകരണ സമ്മേളനത്തിന്റെ ഉദ്ഘാടനം ചിങ്ങവനം സെന്റ് ജോണ്‍സ് ക്‌നാനായ മലങ്കര കാത്തലിക് ചര്‍ച്ച് വികാരി റവ. ഫാ. തോമസ് കൈതാരം നിര്‍വ്വഹിച്ചു. പാച്ചിറ സെന്റ്  മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് വികാരി ഫാ. ഡൊമനിക് മഠത്തില്‍കളം, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ . മാത്യൂസ് വലിയപുത്തന്‍പുരയില്‍, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സുപ്രിയ സന്തോഷ്, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ആനി തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമതല അനിമേറ്റേഴ്‌സ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്വീകരണത്തോടനുബന്ധിച്ച് റാലിയും വിവിധ മത്സരങ്ങളും സമ്മാന വിതരണവും  നടത്തപ്പെട്ടു.  കൗതുകമുണര്‍ത്തുന്ന തോടൊപ്പം  ഭക്ഷ്യസുരക്ഷ സന്ദേശം പകര്‍ന്ന് നല്‍കുന്ന പിടക്കോഴിയും കുഞ്ഞുങ്ങളുമാണ് പ്രചരണ വാഹനത്തില്‍ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും പങ്കാളിത്തത്തോടെ നവംബര്‍ 20 മുതല്‍ 24 വരെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് കാര്‍ഷികമേള നടത്തപ്പെടുന്നത്. ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.