ലണ്ടൻ & കെന്റ്  ക്നാനായ മിഷനുകളുടെ  ആഭിമുഖ്യത്തിൽ നടത്തിയ മരിയൻ തീർത്ഥാടനം ഭക്തിസാന്ദ്രമായി

സാജൻ പടിക്കമാലിൽ

വിശുദ്ധ  യൗസേപ്പിതാവിന്റെയും വിശുദ്ധ ജോൺ പോൾ രണ്ടാമന്റ യും നാമധേയത്തിലുള്ള ലണ്ടൻ & കെന്റ്  ക്നാനായ മിഷനുകളുടെ സംയുംക്ത ആഭിമുഖ്യത്തിൽ  നടത്തിയ മരിയൻ തീർത്ഥാടനം  ശനിയാഴ്ച  വെസ്റ്റ് ഗ്രീൻസ്റ്റഡിൽ ഉള്ള  അവർ ലേഡി ഓഫ് കൺസലേഷൻ ചർച്ചിൽ ഉച്ചകഴിഞ്ഞ്  രണ്ടുമണിക്ക് ജപമാലയോടെ ആരംഭിച്ചു.തുടർന്ന് ഫാദർ ജോഷി കൂട്ടുങ്കൽന്റെയും  ഫാദർ ജിബിൻ പറയടിയുടെയും കാർമികത്വത്തിൽ ഭക്തിസാന്ദ്രമായ  പരിശുദ്ധ കുർബാനയും, പ്രദക്ഷിണവും, ആരാധനയും  നടത്തപ്പെട്ടു. തുടർന്ന് ഹോർഷം ക്നാനായ യൂണിറ്റിന്റെ നേതൃത്വത്തിൽ  സ്നേഹവിരുന്നും ഉണ്ടായിരുന്നു. ഈ തീർത്ഥാടനം മരിയൻ ഭക്തി വളർത്തുന്നതിനും, ലണ്ടനിലും കെന്റിലുമുള്ള ക്നാനായ കുടുംബങ്ങളുടെ കൂട്ടായ്മ വർദ്ധിപ്പിക്കുന്നതിനതിനും സഹായകമായി. തീർത്ഥാടനത്തിന് ഹോർഷം ക്നാനായ യൂണിറ്റിനോടൊപ്പം കമ്മറ്റി അംഗങ്ങൾ, കൈക്കാരൻമാർ എന്നിവർ നേതൃത്വം നൽകി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.