അബുദാബി ക്നാനായ കുടുംബയോഗത്തിന്റെ ഓണാഘോഷം വർണ്ണാഭമായി

ബിനോയ് തോമസ് പാറയിൽ(കെസിസി യുഎയി കോഓർഡിനേറ്റർ അബുദാബി)

അബുദാബി ക്നാനായ കുടുംബയോഗത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27 വെള്ളിയാഴിച്ച രാവിലെ 10 മണി മുതൽ അബുദാബി ഇൻഡ്യ സോഷ്യൽ ആൻഡ് കൽച്ചറൽ സെന്ററിൽ (ISC) ശ്രീ ജോസഫ് മാത്യു പ്ളാമ്പറമ്പിലിന്റെ (പ്രസിഡന്റ് അബുദാബി ക്നാനായ കുടുംബയോഗം) അധ്യക്ഷതയിൽ  പ്രവാസിഭാരതി 1539 AM മാനേജിങ് ഡയറക്ടർ ശ്രീ കെ.ചന്ദ്രസേനൻ (മുഹ്യഅതിഥി) തിരി കൊളുത്തി ഉത്ഘാടനം നടത്തി.  യോഗം വർണാഭമായ ഘോഷയാത്രയോടെ ആരംഭിച്ചു.  ശ്രീ ജോഷി തെക്കുമറ്റത്തിൽ അതിഥികളെ സദസ്സിന് പരിചയപ്പെടുത്തി. ശ്രീ റോബിൻ ജോർജ് (സെക്രട്ടറി അബുദാബി ക്നാനായ കുടുംബയോഗം )സ്വാഗതം പറഞ്ഞു . ശ്രീ ടോമി നെടുങ്ങാട്ട് (ചെയർമാൻ കെസിസി മിഡിൽ ഈസ്റ്റ്),ശ്രീ ഷിബു വർഗീസ് (പ്രസിഡന്റ് മലയാളി സമാജം), ശ്രീ സ്റ്റീഫൻ പാറടിയിൽ (DKCC ഡെലിഗേറ്റ്), ശ്രീ ടിജോ കുര്യൻ (KCYL  പ്രസിഡന്റ്  അബുദാബി യൂണിറ്റ്) എന്നിവർ ആശംസ അറിയിച്ചു . ശ്രീ ബിജി കണ്ടോത്ത്(കെസിസി യുഎയി കോഓർഡിനേറ്റർ അബുദാബി) നന്ദി പ്രസംഗം നടത്തി. തുടർന്ന് ഏതാനും ചില കലാപരിപാടികൾ അവതരിപ്പിച്ചു .

ഉച്ചക്ക് 1 മണിക്ക് ആരംഭിച്ച ഓണ സദ്യ ഏകദേശം 3 .30 ന് അവസാനിച്ചു. തുടർന്ന് ജനകീയ ലേലം ശ്രീ സ്റ്റീഫൻ പാറടിയിൽ , ഷാജി ജേക്കബ് , കെ തോമസ് (റോയിച്ചായൻ) എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.എന്റർടൈൻമെന്റ് കമ്മിറ്റി മെമ്പർമാരായ ശ്രീ സ്റ്റീഫൻ മാണി , ശ്രീമതി നീന പയസ്, ശ്രീമതി എൽസി ബിനോയ് എനിക്കിവരുടെ നേതൃത്വത്തിൽ നടന്ന മറ്റ് കലാപരിപാടികൾ വളെരെ മികച്ച നിലവാരം പുലർത്തി. ശ്രീ  ജോഷി തെക്കുമറ്റത്തിൽ പരിശീലനം കൊടുത്ത അബുദാബിയിലെ വിദ്യാർത്ഥികൾ ആയ രോഹിത് ബിനോയ്, എമിൽ മാണി സ്റ്റീഫൻ, സ്റ്റെബി സ്റ്റീഫൻ, ശ്രദ്ധാ മനോജ്, ഷാരോൺ ബിബി, സാന്ദ്ര സജി എന്നിവർ കലാപരിപാടികൾക്ക് മികച്ച അവതരണം നടത്തി.

കേരളത്തിന്റെ തനത് കലാരൂപങ്ങളായ തിരുവാതിര, മുടിയാട്ടം, നാടൻപാട്ട്, ഒപ്പന എന്നിവയും മറ്റു പരിപാടികൾ ആയ കുട്ടികളുടെ ഡാൻസും , സിനിമാറ്റിക് ഡാൻസും, KCYL അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി . മിസ് ലയാ പയസ്, മിസ്സിസ് ജെയിനി ജോസ് , ജസ്റ്റിൻ മാളിയേക്കൽ എന്നിവരുടെ ഗാനങ്ങളും വളരെ മികച്ചതായിരുന്നു. ശ്രീ ബിബി പീറ്റർ (ട്രഷറർ അബുദാബി ക്നാനായ കുടുംബയോഗം)എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി അറിയിച്ചു.  സമ്മാനദാനത്തിനും ഹാപ്പി ഡാൻസിന് ശേഷം വൈകുന്നേരം 6 മണിയോടുകൂടി എല്ലാവരും പിരിഞ്ഞു.കുട്ടികൾ ഉൾപ്പടെ 275 ഓളം ആളുകൾ പങ്കെടുത്ത ഈ ഓണാഘോഷം വിജയിപ്പിക്കാൻ പരിശ്രമിച്ച എല്ലാവരോടും ഈ വർഷത്തെ കമ്മിറ്റിയുടെ പേരിൽ നന്ദിയും കടപ്പാടും അറിയിക്കുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.