ചൈതന്യ കാര്‍ഷികമേളയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെയും കൃഷിവകുപ്പിന്റെയും അംഗീകാരം

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 20 മുതല്‍ 24 വരെ തീയതികളില്‍ സംഘടിപ്പിക്കുന്ന 21-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും സംസ്ഥാന സര്‍ക്കാരിന്റെയും കൃഷിവകുപ്പിന്റെയും അംഗീകാരം ലഭിച്ചു. മദ്ധ്യകേരളത്തിലെ ഏറ്റവും വലിയ കാര്‍ഷിക മഹോത്സവമായ ചൈതന്യ കാര്‍ഷികമേള  സംസ്ഥാന സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റേയും ഇതര ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളുടേയും സഹകരണത്തോടെ വിപുലമായ രീതിയിലാണ് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്നത്.
കാര്‍ഷിക വിളപ്രദര്‍ശനം, പൊതുവിള പ്രദര്‍ശന മത്സരം, വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കാര്‍ഷിക മത്സരങ്ങള്‍, വിജ്ഞാനദായക സെമിനാറുകള്‍, മുഖാമുഖം പരിപാടികള്‍, നയന മനോഹരമായ കലാസന്ധ്യകള്‍, സ്വാശ്രയസംഘ കലാവിരുന്നുകള്‍, പൊതുമത്സരങ്ങള്‍, പൗരാണിക കാര്‍ഷിക വിദ്യകളുടെ പ്രദര്‍ശനം, സ്‌കൂള്‍ എക്‌സിബിഷന്‍, പൗരാണിക ഭോജന ശാല, മെഡിക്കല്‍ ക്യാമ്പുകളും എക്‌സിബിഷനുകളും, ശാസ്ത്രപ്രദര്‍ശനം, മെഡിക്കല്‍ എക്‌സിബിഷന്‍, ഇറുന്നൂറില്‍പ്പരം പ്രദര്‍ശന വിപണന സ്റ്റാളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, പുഷ്പ ഫല വൃക്ഷാദികളുടെയും പക്ഷി മൃഗാദികളുടെയും പ്രദര്‍ശനവും വിപണനവും,  മത സാമൂഹ്യ രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം, കെ.എസ്.എസ്.എസ് സാമൂഹ്യ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം എന്നിവ മേളയോടനുബന്ധിച്ച് നടത്തപ്പെടും.

ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ഫോണ്‍: 9495538063ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.