രാജപുരം ഫൊറോനാ ക്യാമ്പ് നടത്തപ്പെട്ടു

കെ സി വൈ എൽ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് രാജപുരം ഫൊറോനയുടെ നേതൃത്വത്തിൽ *ALLEGRIA 2k19* ഏകദിന ക്യാമ്പ് നടത്തപ്പെട്ടു. 100 ൽ അധികം യുവജനങ്ങൾ പങ്കെടുത്ത ക്യാമ്പിൽ പ്രശസ്ത മനഃശാസ്ത്ര വിദഗ്‌ദ്ധൻ സഞ്ജു പി ചെറിയാൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. കെ സി വൈ എൽ രാജപുരം ഫൊറോന വൈസ് പ്രസിഡന്റ് വെട്ടിക്കാട്ടിൽ യോഗത്തിന് സ്വാഗതം ചെയ്തു കെ സി വൈ എൽ രാജപുരം ഫൊറോനാ പ്രസിഡന്റ്‌ ബെന്നറ്റ് പി ബേബി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫൊറോനാ വികാരി ഫാ. ജോർജ് പുതുപ്പറമ്പിൽ ഉൽഘാടനകർമ്മം നിർവഹിച്ചു.ഫൊറോനാ ചാപ്ലയിൻ ഫാ.ഡിനോ കുമ്മാനിക്കാട്ട് ആമുഖ പ്രഭാഷണവും. കെ സി സി രാജപുരം യൂണിറ്റ് പ്രസിഡന്റ് ശ്രീ മാത്യു പൂഴികാലായിൽ ആശംസ അറിയിക്കുകയും ചെയ്തു . തുടർന്ന് ഫൊറോനയിലെ ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും ചെയ്തു. രാജപുരം യൂണിറ്റ് സെക്രട്ടറി ജെസ്വിൻ ജിജി യോഗത്തിന് നന്ദി പറഞ്ഞുഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.