അതിരൂപതാതല ബൈബിൾ – മിഷൻലീഗ് കലോത്സവം കടുത്തുരുത്തിയിൽ വച്ച് നടത്തപ്പെട്ടു
കോട്ടയം: അതിരൂപതയിലെ വിവിധ ഫൊറോനാകളിൽ നിന്നുമുള്ള പ്രതിഭകൾ  അണിനിരന്ന ബൈബിൾ – മിഷൻലീഗ് കലോത്സവം ഒക്ടോബർ 6, 7 തീയതികളിൽ കോട്ടയം അതിരൂപതയുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയ പള്ളിയിൽ വച്ചു നടത്തപ്പെട്ടു. അതിരൂപതാ വികാരിജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് കലോത്സവം ഉത്ഘാടനം ചെയ്തു. ഫൊറോനാ വികാരി ഫാ. എബ്രാഹം പറമ്പേട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബൈബിൾ കമ്മീഷൻ ചെയർമാൻ ഫാ. സജി കൊച്ചുപറമ്പിൽ ബൈബിൾ പ്രതിഷ്ഠ നിർവ്വഹിച്ചു. മിഷൻലീഗ് അതിരുപതാ ഡയറക്ടർ ഫാ. ജോബി പുച്ചുക്കണ്ടത്തിൽ സ്വാഗതവും കലോത്സവത്തിന്റെ ജനറൽ കൺവീനർ ഷെല്ലി ആലപ്പാട്ട് കൃതജ്ഞതയും രേഖപ്പെടുത്തി.

കടുത്തുരുത്തി സെന്റ്. മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിലും മേരിമാതാ ITC യിലുമായി 10 വേദികളിലായാണ് മത്സരം  നടത്തപ്പെട്ടത്. അതിരൂതയിലെ വിവിധ മേഖലകളിൽ നിന്നായി ഇടവക, ഫൊറോനാ തലങ്ങളിൽ വിജയികളായ 500 ൽ പരം പ്രതിഭകളാണ് കലോത്സവത്തിൽ പങ്കെടുത്തത്.
കരിങ്കുന്നം സെന്റ്. അഗസ്റ്റിൻസ് പള്ളി കലോത്സവത്തിലെ മികച്ച ഇടവകയായി തിരഞ്ഞെടുക്കപ്പെട്ടു. അരീക്കര സെന്റ്. റോക്കിസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഫൊറോനാകങ്കിൽ യഥാക്രമം ചുങ്കം, ഉഴവൂർ ഫൊറോനാകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥ മാക്കി.ചുങ്കം ഇടവകയിലെ ആൽഫാ കെ ബിജു കുരുട്ടുപറമ്പിലാണ് കലോത്സവത്തിലെ കലാതിലകം.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.