ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപക ദിനാചരണത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി

അനശ്വൽ ലൂയിസ്, PRO ഉഴവൂർ KCYL

ഉഴവൂർ: ഒക്ടോബർ 5 ലോക അധ്യാപക ദിനത്തിൽ അധ്യാപക ജീവിതത്തിൽ നിന്ന് വിരമിച്ചു വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന അധ്യാപകരെ അവരുടെ വീടുകളിൽ പോയി സന്ദർശിച്ചു അവരോടൊപ്പം സമയം ചിലവഴിച്ചു അവരെ ആദരിച്ചു കൊണ്ടാണ് ഉഴവൂർ കെ. സി. വൈ.എൽ അധ്യാപകദിനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടം സെപ്റ്റംബർ 5-ന് അധ്യാപകദിനത്തിന്റെ ഭാഗമായി നടത്തിയിരുന്നു. ഒക്ടോബർ മാസത്തിലെ എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമായി ഇടവകയിലെ വിശ്രമജീവിതം നയിക്കുന്ന എല്ലാ അധ്യാപകരുടെയും വീടുകളിൽ പോയി അവരെ ആദരിക്കുവാനാണ് ഉഴവൂർ യൂണിറ്റിലെ യുവജനങ്ങൾ തീരുമാനിച്ചിരിക്കുന്നത്. യൂണിറ്റ് ചാപ്ലയിൻ ഫാ.തോമസ് ആനിമൂട്ടിൽ, പ്രസിഡന്റ് ജോമി കൈപ്പാറേട്ട്, ജെബിൻ കളരിക്കൽ, സ്റ്റീഫൻ വടയാർ, അനശ്വൽ ലൂയിസ്, സജോ വേലിക്കെട്ടേൽ, ആഷ്‌ലി കല്ലട, സീന സാബു, sr. സാങ്റ്റ svm എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.