കെ.സി.വൈ.എൽ “തലമുറകളുടെ സംഗമം” വെബ്സൈറ്റ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു
ചിക്കാഗോ: നവംബര്‍ 1, 2, 3 തീയതികളില്‍ ചിക്കാഗോയിൽ വച്ച്‌ നടത്തുന്ന കെ.സി.വൈ.എൽ തലമുറകളുടെ സംഗമത്തിന്റെ വിശദവിവരങ്ങൾ
ഉൾപ്പെടുന്ന വെബ്സൈറ്റ് ഉദ്ഘാടനം.കെ.സി.വൈ.എൽ. മുൻ അതിരൂപതാ ചാപ്ലിൻ റവ.ഫാ. എബ്രഹാം മുത്തോലത്ത് നിർവഹിച്ചു. ഒക്ടോബർ 3 വ്യാഴാഴ്ച വൈകിട്ട് ചിക്കാഗോ സെ. മേരിസ് ക്നാനായ പള്ളി ഹാളിൽ കൂടിയ കെ.സി.വൈ.എൽ ഗ്ലോബൽ മീറ്റ്  കോർ കമ്മിറ്റി മീറ്റിങ്ങിലായിരുന്നു ചടങ്ങ് ഒരുക്കിയത്. ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒമ്പതിൽ സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ യുവജന സംഘടനയായ കെ.സി.വൈ.എല്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുന്‍കാല കെ.സി.വൈ.എല്‍ പ്രവര്‍ത്തകർ ഒരുമിക്കുന്ന ‘തലമുറകളുടെ സംഗമം’ എന്ന പേരിലാണ്  മുൻ നേതൃത്വ ആഗോള സംഗമത്തിന് വേദിയൊരുങ്ങന്നത്.
ഫാ ബീൻസ് ചേത്തലിൽ, സാജു കണ്ണമ്പള്ളി, ബിജു കെ ലൂക്കോസ്, സാബു നടുവീട്ടിൽ,             സ്റ്റീഫൻ ചൊള്ളമ്പേൽ , മാത്യു തട്ടാമറ്റം,  റ്റാജു കണ്ടാരപ്പള്ളിൽ, ജോണിക്കുട്ടി പിള്ളവീട്ടിൽ, സിബി കൈതക്കത്തൊട്ടിൽ,  ഷിബു മുളയാനിക്കുന്നേൽ, അജോമോൻ പൂത്തുറയിൽ, ലിൻസ് താന്നിച്ചുവട്ടിൽ, മാത്യു മാപ്പിളേട്ട്  ജോർജ് തോട്ടപ്പുറം, അരുൺ നെല്ലാമറ്റം. റ്റോണി പുല്ലാപ്പള്ളി ജോമോൻ തെക്കേപ്പപറമ്പിൽ, മാത്യു ഇടിയാലിൽ, റ്റോണി കിഴക്കേകുറ്റ്, ആൽബിൻ പുലിക്കുന്നേൽ, എബിൻ കുളത്തിൽകരോട്ട്, ബിനു പൂത്തറ, ഷെയിൻ നെടിയകാലായിൽ, തോമസ് & മേരി ആലുങ്കൽ, കുഞ്ഞാഗസ്തി ആലപ്പാട്ട്, എന്നിവർ  പരിപാടിയിൽ പങ്കെടുക്കുകയും, നേത്യത്വം നൽകുകയും ചെയ്യതു. kcylglobalmeet.com എന്ന പേരിൽ അറിയപ്പെടുന്ന വെബ്സൈറ്റ് തയ്യാറാക്കിയത് കെ.സി.വൈ.എൽ മുൻകാല പ്രവർത്തകൻ സിജോയ് പറപ്പള്ളിയാണ്.
   സ്റ്റീഫൻ ചൊള്ളമ്പേൽ.
  (PRO, KCYL ആഗോള സംഗമവേദി.)ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.