ചിക്കാഗോ സെ.മേരീസ് ഇടവകയിൽ സോഷ്യൽ വർക്കേഴ്സ്  സംഗമം സംഘടിപ്പിച്ചു
ചിക്കാഗോ:   സാമൂഹ്യ തൊഴിൽ മേഖലയിൽ സേവനം ചെയ്യുന്ന  ബിരുദധാരികളായ  സോഷ്യൽ  വർക്കേഴ്സ്ന്റെ (MSW) കൂട്ടായ്മ സെപ്റ്റംബർ 29 ഞായറാഴ്ച സെ.മേരീസ് ക്നാനായ ദൈവാലയത്തിൽ വച്ച് നടത്തപ്പെട്ടു. ദശവത്സര ആഘോഷങ്ങളുടെ ഭാഗമായി  വിശുദ്ധ വിൻസെൻറ് ഡി പോളിന്റെ തിരുനാൾ ദിനത്തിലാണ്  സംഗമം സംഘടിപ്പിച്ചത്. സെ.മേരീസ്  ഇടവകയിൽ നിന്ന് സാമൂഹിക പ്രവർത്തന മേഖലയിൽ സേവനം ചെയ്യുന്ന ധാരാളം  പേർ ചടങ്ങിൽ പങ്കെടുത്തു. സാമൂഹിക പ്രവർത്തകനും പാവങ്ങളെ സ്നേഹിക്കുകയും, സഹായിക്കുകയും ചെയ്യുന്നതിൽ മാതൃകയായിട്ടുള്ള വി.വിൻസെൻറ് ഡി പോളിന്റെ തിരുനാൾദിനത്തിൽ വികാരി ഫാദർ തോമസ് മുളവനാൽ വിശുദ്ധ ബലിയർപ്പണത്തിന്  ശേഷം നടത്തിയ ആശംസാ പ്രസംഗത്തിൽ സാമൂഹിക പ്രവർത്തന രംഗത്ത് സേവനം ചെയ്യുന്ന എല്ലാ സോഷ്യൽ വർക്കേഴ്സ്നെയും അഭിനന്ദിക്കുകയും അവരുടെ പ്രവർത്തനങ്ങക്ക് എല്ലാ വിജയാശംസകൾ  അറിയിക്കുകയും ചെയ്തു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.