യു കെ ഇരവിമംഗലം സംഗമം നാളെ നോട്ടിംഗ്ഹാമിൽ

നോട്ടിങ്ഹാം നാളെ ഇരവിമംഗലം നിവാസികളുടെ സംഗമവേദി ആകും. കഴിഞ്ഞ 11 വർഷമായി തുടർച്ചയായി നടത്തിവരുന്ന സംഗമത്തിന്റെ തുടർച്ചയായ പന്ത്രണ്ടാമത് സംഗമത്തിന് നാളെ നോട്ടിങ്ഹാമിലെ ഗോതം വില്ലേജ് ഹാൾ വേദിയാകും. ആളുകളുടെ സാന്നിധ്യം കൊണ്ട് എന്നും ശ്രദ്ധേയമായ സംഗമമാണ് ഇരവിമംഗലം സംഗമം. തങ്ങളുടെ നാട്ടുകാരെയും വീട്ടുകാരെയും സുഹൃത്തുക്കളെയും ഒരുമിച്ച് കാണുവാൻ ഉള്ള അവസരമാണ് ഇരവിമംഗലംകാർക്ക് എല്ലാവർഷവും നടത്തിവരുന്ന ഈ സംഗമം. എല്ലാ വർഷത്തെയും പോലെ ഈ വർഷവും വ്യത്യസ്തങ്ങളായ പരിപാടികളാണ് സംഗമത്തിനായി ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സംഗമം വൈകുന്നേരം 5 30ന് സമാപിക്കും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ആളുകൾ ഈ സംഗമത്തിൽ പങ്കെടുക്കും

Gotham Memorial Hall, Nottingham road, Gotham, NG11 0HEഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.