ഹരിത സമൃദ്ധി പദ്ധതി അടുക്കളത്തോട്ട യൂണിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അന്തേരി ഹില്‍ഫെയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുക്കളത്തോട്ട യൂണിറ്റുകള്‍ വിതരണ ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച യൂണീറ്റ് വിതരണ ചടങ്ങിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ജോര്‍ജ്ജ് പുല്ലാട്ട് നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ടോമി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ സിറിയക് ജോസഫ്, ബബിത റ്റി ജെസ്സില്‍, സാമൂഹ്യ പ്രവര്‍ത്തകരായ മേഴ്‌സി സ്റ്റീഫന്‍, ചിന്നമ്മ രാജന്‍, ജിജി ജോയി എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി കൈപ്പുഴ, ഇടയ്ക്കാട്ട് മേഖലകളിലെ തെരഞ്ഞെടുക്കപ്പെട്ട 150തോളം ഗുണഭോക്താക്കള്‍ക്ക് 10 ഇനം പച്ചക്കറി വിത്തുകള്‍, ഗ്രോ ബാഗുകള്‍, ജൈവ വളം എന്നിവ അടങ്ങുന്ന യൂണിറ്റുകളാണ് വിതരണം ചെയ്തത്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.