ഇത്തവണ തെക്കൻസ് 2019 ന്റെ  ടിക്കറ്റ് വിതരണം ഓൺലൈനിൽ.

സിൻജോ വെട്ടുകല്ലേൽ

യുകെയിലെ ക്നാനായ യുവജനങ്ങളുടെ ഹൃദയ-താള-ലയ സംഗമങ്ങളുടെ വിസ്ഫോടനവും യുവഹൃദയങ്ങളുടെ ആവേശവുമായ,  തെക്കൻസ് 2019 ന്റെ ടിക്കറ്റ് വിതരണ ഉത്ഘാടനം , കഴിഞ്ഞ ശനിയാഴ്ച സെപ്തംബര് 28 ആം തീയതി  യുകെ യി ലുട നീളമുള്ള വിവിധ  യൂണിറ്റുകളിലെ പ്രതിനിധികൾ  പങ്കെടുത്ത  UKKCYL  നാഷണൽ കൗൺസിലിൽ വച്ച് നടത്തപ്പെട്ടു.ഓൺലൈൻ ടിക്കറ്റ് ലോഞ്ച് UKKCYL National Chaplain Fr.സജി മലയിൽ പുത്തന്പുരയിൽ നിർവഹിച്ചു. തെക്കൻസ് 2019  ൻറെ Grand family ടിക്കറ്റ് ,UKKCYL നാഷണൽ ചാപ്ലൈൻ  Fr സജി മലയിൽപുത്തന്പുരയിൽ ശ്രീ ബിജു ചാക്കോ മൂശാരിപറമ്പിലിനും  -നും, UKKCA ജനറൽ സെക്രട്ടറി, ശ്രീ.സാജു ലൂക്കോസ് പാണപറമ്പിലിനും  കൊടുത്തു കൊണ്ട് ഉത്‌ഘാടനം നിർവ്വഹിച്ചു. ആദ്യ single ticket വില്പന UKKCYL പ്രസിഡന്റ് Tenin Jose Kaduthodil, Bimingham UKKCYL unit  പ്രസിഡന്റ് Nevin Johnny-ക്കും , ആദ്യ Family ticket UKKCYL നാഷണൽ ഡയറക്ടർ ജോമോൾ സന്തോഷ്,  ലീഡ്‌സ്  KCYL  ഡയറക്ടർ ശ്രീ. ബെന്നി ജോസഫ് വേങ്ങാശേരിക്കും ,ആദ്യ family sponsor ticket, UKKCA ജനറൽ സെക്രട്ടറി സാജു ലൂക്കോസ് പാണംപറമ്പിൽ , മാഞ്ചസ്റ്റർ  Unit Member ശ്രീ സിറിയക് ജെയിംസ് മണത്തട്ടിലിനും കൊടുത്തുകൊണ്ട് ഉത്‌ഘാടനം ചെയ്തു .  60 LIimited Family Tickets  ഓൺലൈൻ വഴി എടുക്കാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്കായി UKKCYL യൂണിറ്റ് ഡിറക്ടർസ് ആൻഡ് office-bearers ഉം  ആയി ബന്ധപെടുക. ഇതിനോടൊപ്പം Family Sponsor and Grand Family Sponsor ടിക്കറ്റ്സും  ലഭ്യമാണ്.ഈ വർഷത്തെ ക്നാനായ യുവജന മാമാങ്കം തെക്കൻസ് 2019 , നവമ്പർ 9- നു ബിർമിൻഹാമിലെ Piccadilly Banqueting Suite ( 372-378, Stratford Rd, Birmingham B11 4AB) -ൽ വച്ചാണ് നടത്തപ്പെടുന്നത് .യുവജനങ്ങളുടെ സംഗമം ആയതിനാൽ അവരുടെ രീതിക്കും  അഭിരുചിക്കുമനുസരിച്ചു  ഇത്തവണത്തെ  തെക്കൻസ് 2019 ൻറെ   ടിക്കറ്റ് വിതരണം  ഓൺലൈനിൽ ആക്കിയിരിക്കുകയാണ്.യുവജനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ യുവജനങ്ങളെ ത്രസിപ്പിക്കുന്ന  സംഗീതവും നൃത്തവും, ക്നാനായ പൈതൃകങ്ങളായ  മാർഗ്ഗം-കളികളും പുരാതനപ്പാട്ടുകളും , യുവജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന മോട്ടിവേഷണൽ ടോക്കുകളും, ആല്മീയ ചൈതന്യത്തിൽ നിറയ്ക്കുവാൻ  ഹോളി മാസ്സും എല്ലാം ഒറ്റ ചരടിൽ  കോർത്തിണക്കിയ  ഒരു ഫുൾ ഡേ  എന്റർടൈൻമെന്റ് പാക്കേജ് ആണ് UKKCYL “തെക്കൻസ് 2019 “.കഴിഞ്ഞ വർഷം യുവജനങ്ങൾ നെഞ്ചിലേറ്റിയ  തെക്കൻസ് 2018 നു 1500  ഓളം ക്നാനായ യുവജനങ്ങളാണ്  പങ്കെടുത്തിരുന്നതെങ്കിൽ ഇത്തവണ UKKCYL സെൻട്രൽ കമ്മിറ്റി   പ്രതീക്ഷിക്കുന്നത്  2500  ഓളം യുവജനങ്ങളെയാണെന്ന്   പ്രസിഡണ്ട് ടെനിൻ ജോസ് കടുതോടിൽ അറിയിച്ചു.ടെനിൻ ജോസ് കടുതോടിൻറെ യും  സെക്രട്ടറി  BLAIZE  തോമസ്  ചേത്തലിന്റെയും നേത്രുത്വത്തിൽ  , മറ്റു കമ്മറ്റി അംഗങ്ങളായ വൈസ് പ്രസിഡണ്ട്  സെറിൻ  സിബി ജോസഫ്,  TRESSURER യേശുദാസ് ജോസഫ് , ജോയിന്റ് സെക്രട്ടറി ജസ്റ്റിൻ പാട്ടാറുകുഴിയിൽ എന്നിവർ ,  UKKCYL  നാഷണൽ  ചാപ്ലൈൻ  Fr  സജി മലയിൽ പുത്തെൻപുരയിലിന്റെ ശക്തമായ ആല്മീയ നേതൃത്വ ത്തിൽ  നാഷണൽ  DIRECTORS ആയ സിന്റോ  വെട്ടുകല്ലേൽ , ജോമോൾ സന്തോഷ്  എന്നിവരുടെ  ഗൈഡൻസിൽ  യുവജനങ്ങൾക്കായി ഒരു മഹാവിസ്മയം  ഒരുക്കാനുള്ള തിരക്കിലാണ്.കഴിഞ്ഞ വർഷത്തിൽ നിന്നും വ്യത്യസ്തമായി ടാലെൻറ്റ് ഷോയും, സിനിമാറ്റിക് ഡാൻസിൽ  ചെറിയ യൂണിറ്റുകളിലെ കുട്ടികളുടെ പ്രാധിനിത്യം ഉറപ്പാക്കുവാൻ cross-യൂണിറ്റ്  ഗ്രൂപ്പ് ഡാൻസും ഒരുക്കുന്നു . യുവജനങ്ങളെ ആവേശ കൊടുമുടിയിൽ ആറാടിക്കുവാൻ പ്രഫഷണൽ ഡാൻസ് ഗ്രൂപ്പുകളെ വെല്ലുന്ന  8-ഓളം  സിനിമാറ്റിക് ഡാൻസുകളാണ് അണിയറയിൽ ഒരുങ്ങുന്നത് .വിവിധ നാടൻ -മോഡേൺ -europian ഫുഡ് സ്റ്റാളുകളും, യുവജനങ്ങളെ ആകർഷിക്കുന്ന മറ്റു എന്റർടൈൻമെന്റ് സ്റ്റാളുകളും ഗെയിം സ്റ്റാളുകളും  ചേരുന്നതോടെ  ഇത്തവണത്തെ യുവജന മാമാങ്കം പൊടി പൊടിക്കുമെന്നുറപ്പാണ് . അവസാനമായി യുവജനങ്ങളുടെ  ഹരമായ DJ കൂടി ചേരുമ്പോൾ നവംബർ 9 -ൻറെ ക്നാനായ യുവജന മാമാങ്കം, തെക്കൻസ് 2019   തകർക്കും . യുവജനങ്ങൾ അത് തീർച്ചയായും ആഘോഷമാക്കുകയും ചെയ്യും !!ഓൺലൈൻ ടിക്കറ്റ് വില്പന,  രജിസ്റ്റർ ചെയ്‌തവരുടെ   യൂണിറ്റ് cross വേരിഫിക്കേഷനും venue സെക്യൂരിറ്റി ഒരുക്കുന്നതിനുമായി നവംബർ 6 -)൦  തീയതി 6 pm നു അവസാനിക്കുന്നതായിരിക്കും എന്നു കൂടി അറിയിക്കുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.